രാജ്യത്ത് Covid -19 കാലത്ത് വിപുലമായ Hybrid Work സിസ്റ്റത്തിന് കേന്ദ്രസർക്കാർ ചട്ടക്കൂട് തയ്യാറാക്കുന്നു
Work From Home-ന് നിയമപരമായ പിന്തുണ നൽകാൻ നിയമനിർമ്മാണം കൊണ്ടുവരാൻ പദ്ധതികളുമായി കേന്ദ്രം മുന്നോട്ട് നീങ്ങുന്നു
വീട്ടിലിരുന്ന് ജോലി ചെയ്യുന്ന തൊഴിലാളികളോടുള്ള തൊഴിലുടമകളുടെ ബാധ്യത നിർവചിക്കുന്ന സമഗ്രമായ ചട്ടക്കൂടാണ് വർക്ക് ഫ്രം ഹോമിൽ തയ്യാറാക്കുക
Portugal ഉൾപ്പെടെയുളള ചില രാജ്യങ്ങൾ ഇത്തരം നിയമനിർമാണം നടത്തിയതിന് പിന്നാലെയാണ് സർക്കാരിന്റെ നീക്കം
വർക്ക് ഫ്രം ഹോമിൽ ജീവനക്കാർക്ക് ജോലി സമയം നിശ്ചയിക്കുന്നത് ലക്ഷ്യമിടുന്നു
വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ വൈദ്യുതിക്കും Internet ഉപയോഗത്തിനും ഉണ്ടാകുന്ന അധിക ചിലവുകൾ ക്രമീകരിക്കുന്നതും പരിഗണിക്കുന്നു
കഴിഞ്ഞ ജനുവരിയിൽ Government ജീവനക്കാർക്കും വ്യവസ്ഥകൾക്ക് വിധേയമായി Work From Home കേന്ദ്രം നടപ്പാക്കിയിരുന്നു
സ്വകാര്യമേഖലയിൽ IT,IT സർവീസ് സെക്ടറുകൾ കോവിഡ് തുടക്കത്തിൽ തന്നെ വർക്ക് ഫ്രം ഹോമിലേക്ക് ക്രമീകരിച്ചിരുന്നു
ഇപ്പോൾ എല്ലാ മേഖലകൾക്കും സമഗ്രമായ ഒരു ഔപചാരിക ചട്ടക്കൂട് കൊണ്ടുവരാനാണ് സർക്കാർ ആഗ്രഹിക്കുന്നത്
Type above and press Enter to search. Press Esc to cancel.