channeliam.com

 

രാജ്യത്ത് January മുതൽ Vehicle Price വർദ്ധിക്കുമെന്ന് റിപ്പോർട്ട്

2022 ജനുവരി മുതൽ വാഹന വില വർധിപ്പിക്കാൻ Tata Motor-സും Honda-യും റെനോയും പദ്ധതിയിടുന്നു

Steel, Aluminum, Copper and Plastic, മറ്റ് ലോഹങ്ങൾ തുടങ്ങി അവശ്യസാമഗ്രികളുടെ വില ഒരു വർഷത്തിനിടെ ഗണ്യമായി വർദ്ധിച്ചതാണ് വില വര്‍ദ്ധനയ്ക്ക് കാരണമായി കമ്പനികള്‍ പറയുന്നത്

ചെലവ് വർദ്ധന ഭാഗികമായെങ്കിലും നികത്താൻ വില വർദ്ധനവ് അനിവാര്യമാണെന്ന് Tata Passenger Vehicle Business Unit പ്രസിഡന്റ് Shailesh Chandra പറഞ്ഞു

കമ്പനി ആഭ്യന്തര വിപണിയിൽ Punch, Nexon, Harrier തുടങ്ങിയ മോഡലുകൾ വിൽക്കുന്നു

ചരക്ക് വിലയിലെ വർദ്ധനവ് ഇൻപുട്ട് ചെലവിനെ ഗുരുതരമായി ബാധിക്കുമെന്നതിനാൽ ഹോണ്ട കാർസ് ഇന്ത്യയും വില വർദ്ധന പരിഗണിക്കുന്നു

വിലക്കയറ്റം വ്യത്യസ്ത മോഡലുകൾക്ക് വ്യത്യസ്തമാകുമെന്നാണ് മാരുതി സുസുക്കി ഇന്ത്യ പ്രതികരിച്ചത്

ജനുവരി മുതൽ വാഹന ശ്രേണിയിലുടനീളം ഗണ്യമായ വില വർദ്ധനവ് പ്രതീക്ഷിക്കുന്നതായി ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ പറഞ്ഞു

Kwid, Triber, Kiger തുടങ്ങിയ മോഡലുകളാണ് റെനോ ഇന്ത്യൻ വിപണിയിൽ വിൽക്കുന്നത്

തിരഞ്ഞെടുത്ത മോഡലുകളിൽ 2% വരെ വർദ്ധനവ് ഉണ്ടാകുമെന്നാണ് Mercedes-Benz അറിയിച്ചിരിക്കുന്നത്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com