പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കുന്ന പുതിയ Crypto Currency Bill-ൽ പിഴയും തടവ് ശിക്ഷയും വരെയെന്ന് Report
Crypto Finance സംബന്ധിച്ച Government നിയമങ്ങൾ ലംഘിക്കുന്നവർക്ക് 20 കോടി രൂപ വരെ പിഴയും 1.5 വർഷം തടവും ലഭിക്കുമെന്ന് Bloomberg News റിപ്പോർട്ട് ചെയ്യുന്നു
എല്ലാ സ്വകാര്യ ക്രിപ്‌റ്റോകറൻസികളും നിയന്ത്രിക്കപ്പെടും, നിരോധിക്കില്ല
Crypto കറൻസിയായോ നിയമപരമായ ടെൻഡറായോ അംഗീകരിക്കില്ല
Crypto Currency നിക്ഷേപകർക്ക് ക്രിപ്‌റ്റോ ഇടപാട്, ആസ്തി വിവരങ്ങൾ എന്നിവ വെളിപ്പെടുത്താൻ Government സമയപരിധി നിശ്ചയിച്ചേക്കുമെന്നും Report പറയുന്നു
നിയമനിർമ്മാണത്തിൽ Cryptocurrency എന്ന വാക്കിന് പകരം Crypto Asset എന്നാക്കിയതായും Report പറയുന്നു
ഉപഭോക്താവിന്റെയും നിക്ഷേപകരുടെയും സംരക്ഷണവും നികുതിവെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും തടയുക എന്ന ലക്ഷ്യത്തോടെയുമാണ് ബിൽ അവതരിപ്പിക്കുക
നിയമങ്ങൾ ലംഘിച്ചാൽ വാറന്റില്ലാതെ ജാമ്യമില്ലാത്ത അറസ്റ്റിനാണ് സാധ്യത തെളിയുന്നത്
Securities & Exchange Board Of ഇന്ത്യ ആകും Crypto അസറ്റുകൾ നിയന്ത്രിക്കുന്നതെന്നാണ് റിപ്പോർട്ട്
Digital കറൻസികളുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായാൽ Central Bank നിയന്ത്രിക്കും
ഏകദേശം 15 ദശലക്ഷം നിക്ഷേപകരുള്ള ഇന്ത്യയിലെ Crypto ആസ്തികളുടെ വലുപ്പം ഏകദേശം ₹ 45,000 കോടിയാണ്