channeliam.com

സ്‌പേസ് എക്‌സിന്റെ സ്ഥാപകനും സിഇഒയുമായ ഇലോൺ മസ്‌കിന് ജോലി ഉപേക്ഷിക്കാൻ ആഗ്രഹം

താൻ ജോലി ഉപേക്ഷിക്കാൻ ചിന്തിക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം മസ്ക് ട്വീറ്റ് ചെയ്തത്

ഇൻഫ്ലുവൻസർ എന്ന നിലയിലേക്ക് മുഴുവൻ സമയം മാറാൻ ആലോചിക്കുകയാണെന്നും നിങ്ങളെന്ത് പറയുന്നുവെന്നും മസ്ക് ട്വീറ്റിലൂടെ ചോദിച്ചു

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലെ സ്ഥിരം ഉപയോക്താവായ മലോൺ മസ്‌ക് റോളുകൾ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുകയാണോ എന്ന് വ്യക്തമല്ല

റോക്കറ്റ് കമ്പനിയായ സ്‌പേസ് എക്‌സ്, ബ്രെയിൻ-ചിപ്പ് സ്റ്റാർട്ടപ്പായ ന്യൂറാലിങ്ക്, ഇൻഫ്രാസ്ട്രക്ചർ സ്ഥാപനമായ ദി ബോറിംഗ് കമ്പനി ഇവയെല്ലാം നയിക്കുന്നത് മസ്ക് ആണ്

നിരവധി വർഷത്തേക്ക് താൻ ടെസ്‌ലയുടെ സിഇഒ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് ജനുവരിയിൽ ഒരു കോൺഫറൻസ് കോളിൽ മസ്ക് പറഞ്ഞത്

കഴിഞ്ഞ മാസം, ടെസ്‌ല ഓഹരിയുടെ 10% വിൽക്കണമോ എന്ന് ട്വിറ്ററിൽ മസ്ക് ചോദ്യമുന്നയിച്ചിരുന്നു

ആ ചോദ്യത്തിന് ഭൂരിപക്ഷ പിന്തുണ ലഭിച്ചതോടെ കഴിഞ്ഞ ഒരു മാസത്തിനിടെ ഏകദേശം 12 ബില്യൺ ഡോളറിന്റെ ഓഹരികൾ മസ്ക് വിറ്റു

എന്നാലും ഈ വർഷം മാത്രം 110 ബില്യൺ ഡോളർ വർധിച്ച് 266 ബില്യൺ ഡോളർ സമ്പത്തുമായി മസ്‌ക് ലോകത്തിലെ ഏറ്റവും ധനികനായി തുടരുകയാണ്

 

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com