ഇച്ഛാശക്തിയുണ്ടെങ്കിൽ എന്തും സരംഭമാക്കാം തെളിയിക്കുന്നതാണ് Richa Kar തുടങ്ങിയ Zivame .അടിവസ്ത്രത്തെക്കുറിച്ചുള്ള സംഭാഷണം തന്നെ നിഷിദ്ധമായി കണക്കാക്കിയിരുന്ന ഒരു കാലത്താണ് റിച്ച കർ Zivame എന്ന പേരിൽ ഒരു Online Lingerie ഷോപ്പിംഗ് പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തത്. സംരംഭകത്വത്തിൽ ഇന്ന് Zivame എന്ന ബ്രാൻഡിനൊപ്പം ചേർത്തു വായിക്കുന്ന പേരാണ് Richa Kar. കടകളിൽ നിന്നും അടിവസ്ത്രങ്ങൾ വാങ്ങുവാൻ സ്ത്രീകൾ പൊതുവേ ജാള്യത പ്രകടിപ്പിക്കാറുണ്ട്. Lingerie ഷോപ്പിംഗിന് സ്ത്രീകളെ വിമുഖരാക്കാറുണ്ട്. ഈ പ്രശ്‌നത്തിനുള്ള പരിഹാരമായാണ് റിച്ച Zivame വിഭാവനം ചെയ്തത്. Zivame ഇപ്പോൾ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഏറെ പരിചിതമാണ്. വസ്ത്രങ്ങളുടെ ശ്രേണിയിലും താങ്ങാനാവുന്ന വിലയിലും മാത്രമല്ല, അത് ഉറപ്പുനൽകുന്ന ഗുണനിലവാരത്തിനും കൂടിയാണ് Zivame പേരുകേട്ട ബ്രാൻഡായി മാറുന്നത്.

പിലാനിയിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിൽ നിന്നും നേടിയ ബിരുദം നേടി IT രംഗത്ത് പ്രവർത്തിച്ച റിച്ച പിന്നീട്
മാനേജ്‌മെന്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം നേടി Spencers, SAP എന്നിവയിൽ റീട്ടെയിൽ കൺസൾട്ടിങ്ങിൽ ജോലി ചെയ്തു. SAP-ലെ ക്ലയന്റുകളിൽ ഒന്ന് ലോകോത്തര ബ്രാൻഡായ Victoria’s Secret മായി ബന്ധപ്പെട്ടായിരുന്നു. റീട്ടെയ്ൽ മേഖലയിലെ ആ പ്രവർത്തനാനുഭവവവും ഇന്ത്യയിലെ Lingerie ഷോപ്പിംഗിന്റെ ആവശ്യവുമാണ് ഒരു ഓൺലൈൻ റീട്ടെയിൽ സ്റ്റോർ എന്ന ആശയത്തിലേക്ക് റിച്ചയെ എത്തിച്ചത്. എന്നാൽ ഇത്തരമൊരു സംരംഭം തുടങ്ങുന്നതിനെ റിച്ചയുടെ യാഥാസ്ഥിതികരായ വീട്ടുകാർ നിരുത്സാഹപ്പെടുത്തുകയാണുണ്ടായത്. മകൾ, ബ്രാ-പാന്റീസ് എന്നിവ ഓൺലൈനിൽ വിൽക്കുന്നത് സമൂഹം എങ്ങനെ വിലയിരുത്തുമെന്ന ചിന്തയായിരുന്നു റിച്ചയുടെ അമ്മയ്ക്കുണ്ടായിരുന്നത്.

ഒടുവിൽ 2011-ലാണ് റിച്ചയും ഭർത്താവ് Kapil Karekarഉം ചേർന്ന് Zivame ആരംഭിക്കുന്നത്. Yahoo!, ESPN, InMobi തുടങ്ങിയ കമ്പനികളിൽ‌ ‍പ്രവർത്തന പരിചയമുളളയാളായിരുന്നു Kapil. സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും 30 ലക്ഷം രൂപ കടം വാങ്ങിയായിരുന്നു സ്റ്റാർട്ടപ്പിന്റെ തുടക്കം. 2011 ഓഗസ്റ്റ് 25-ന് ഒരു ചെറിയ ഓഫീസ് സ്‌പെയ്‌സിൽ സിവാമേയുടെ പ്രയാണം ആരംഭിച്ചു, 5 മണിക്കൂറിനുളളിൽ ആദ്യത്തെ ഓർഡർ നേടി. ആരംഭിച്ച് മൂന്ന് വർഷത്തിനുള്ളിൽ, Zivame 200 അംഗ ടീമായി വളർന്നു. ബിസിനസ്സ് വളർന്നപ്പോൾ, കമ്പനി IDG Ventures, Kalaari Capital, Unilazer Ventures തുടങ്ങിയ നിക്ഷേപകരിൽ നിന്ന് രണ്ട് റൗണ്ടുകളിലായി 9 ദശലക്ഷം ഡോളർ സമാഹരിക്കുകയും ചെയ്തു.


ഇന്ത്യൻ ശൈലിക്ക് അനുയോജ്യമായ വസ്ത്രവാഗ്ദാനങ്ങളുമായി ഓൺലൈൻ Lingerie സ്പേസിൽ Zivame കരുത്തുറ്റ ബ്രാൻഡായി. 5,000-ലധികം സ്റ്റൈൽസ്, 50 ബ്രാൻഡുകൾ, 100 ഓളം സൈസ് എന്നിവയെല്ലാം Zivame വാഗ്ദാനം ചെയ്യുന്നു. ലക്ഷദ്വീപ് ഒഴികെയുള്ള എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും Zivame ബ്രാൻഡ് എത്തിയപ്പോൾ ഓരോ മാസവും 5 ദശലക്ഷം സന്ദർശകരാണ് വളർച്ചാഘട്ടത്തിൽ ഓൺലൈനിൽ എത്തിയത്. അതിനുശേഷം ഈ സംഖ്യ പലമടങ്ങ് വർദ്ധിച്ചു. വാർഷിക വളർച്ച 300 ശതമാനമാണ് കമ്പനി അവകാശപ്പെടുന്നത്. 681 കോടി രൂപയിലധികമാണ് കമ്പനിയുടെ വാല്യുവേഷൻ.

ചെയ്യുന്ന ബിസിനസ് അടിവസ്ത്രങ്ങളുടേതായത് കൊണ്ടു തന്നെ സംരംഭത്തിന്റെ തുടക്ക കാലത്ത് വിവിധ ആക്ഷേപങ്ങളും വിമർശനങ്ങളും റിച്ചക്ക് നേരിടേണ്ടി വന്നു. തുടക്കത്തിൽ എല്ലാവരും എതിർത്ത ഒരു ആശയം വിജയകരമായത് സ്വന്തം സ്വപ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും പ്രവർത്തിക്കുകയും ചെയ്തതോടെയാണ്. കഠിനാധ്വാനവും ആത്മവിശ്വാസവും കൈമുതലാക്കിയ ഒരു സംരംഭകയുടെ വിജയമാണ് Zivame. വിമർശനങ്ങൾ ജീവിതത്തിന്റെ ഭാഗമാകുമ്പോൾ ആത്മവിശ്വാസം കൊണ്ട് ലോകത്തിന് മുന്നിൽ കഴിവ് തെളിയിക്കണമെന്ന് റിച്ച കർ നമ്മെ ഓർമിപ്പിക്കുന്നു.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version