ലോ എർത്ത് ഓർബിറ്റിലേക്ക് (LEO) വിക്ഷേപിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ കമ്മ്യൂണിക്കേഷൻ ഉപഗ്രഹമായ ബ്ലൂബേർഡ് 6 യുഎസ്സിൽ നിന്ന് ഇന്ത്യയിലെത്തി. ഈ ഭാരമുള്ള US ഉപഗ്രഹം വിക്ഷേപിക്കുക, ഐഎസ്ആർഓയുടെ എൽവിഎം3 (LVM3) റോക്കറ്റ് ആയിരിക്കും.
യുഎസ് ആസ്ഥാനമായുള്ള സെല്ലുലാർ ബ്രോഡ്‌ബാൻഡ് ദാതാവായ എഎസ്ടി സ്‌പേസ് മൊബൈൽ വികസിപ്പിച്ചെടുത്ത ഏകദേശം 6500 കിലോഗ്രാം (6.5 ടൺ) ഭാരമുള്ള ഉപഗ്രഹമാണ് ബ്ലൂബേർഡ് 6. ഉപഗ്രഹം ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് എത്തിയത്. ലോകത്തിലെ ഏറ്റവും വലിയ കാർഗോ വിമാനമായ അന്റോനോവിലാണ് ഉപഗ്രഹം ചെന്നൈയിലെത്തിച്ചത്.
the 6.5-ton us commercial communication satellite, bluebird 6, has arrived in india for its launch into leo by isro’s lvm3 rocket.