channeliam.com

മെറ്റാവേഴ്സിന്റെ വലിയൊരു ഭാഗം ഇന്ത്യയിൽ നിർമ്മിക്കുമെന്ന് മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്

മെറ്റാവേർസ് ചെറിയ എണ്ണം കമ്പനികൾക്കോ അനുബന്ധമായി ഒരു വാണിജ്യമാതൃകയോ ഇല്ലാതെയോ നിർമ്മിക്കാനാവില്ലെന്ന് മാർക്ക് സക്കർബർഗ് പറഞ്ഞു

ഡവലപ്പർ ഇക്കോസിസ്റ്റം, വ്യക്തിഗത സംരംഭകരുടെ ആവാസവ്യവസ്ഥ, മനോഭാവം എന്നിവ ഇന്ത്യയെ വളരെ സവിശേഷമാക്കുന്ന ഒന്നാണ്

ഡെവലപ്പർ, സംരംഭകൻ, സ്രഷ്‌ടാക്കൾ എന്നിങ്ങനെ വലിയൊരു കൂട്ടം ഇന്ത്യയിലുള്ളതിനാൽ മെറ്റാവേഴ്സിന്റെ വലിയൊരു ഭാഗം ഇന്ത്യയിൽ നിർമ്മിക്കപ്പെടുമെന്ന് സക്കർബർഗ് വ്യക്തമാക്കി

നിങ്ങൾ അവിടെ ഉണ്ടെന്ന് നിങ്ങൾക്ക് തോന്നുകയെന്നതാണ് ഇൻറർനെറ്റിന്റെ immersive and embodied പതിപ്പായി മെറ്റാവേഴ്സിനെ സക്കർബർഗ് നിർവചിച്ചത്

മെറ്റാവേർസ് വികസിപ്പിക്കുന്നതിന് യൂറോപ്യൻ യൂണിയനിൽ 10,000 പേരെ നിയമിക്കാനും കമ്പനി പദ്ധതിയിടുന്നു

500 ദശലക്ഷത്തിലധികം ഉപയോക്താക്കളുമായി മെറ്റയുടെ ഏറ്റവും വലിയ ഒറ്റ വിപണിയാണ് ഇന്ത്യ

530 ദശലക്ഷം വാട്ട്‌സ്ആപ്പ് ഉപയോക്താക്കളും 410 ദശലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളും 210 ദശലക്ഷം ഇൻസ്റ്റാഗ്രാം ഉപയോക്താക്കളുമാണുളളത്

 

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com