23 വർഷം മുമ്പ് ഉപേക്ഷിച്ച സൗന്ദര്യവർദ്ധക ബിസിനസിലേക്ക് മടങ്ങാൻ ടാറ്റ പദ്ധതിയിടുന്നു
ബ്യൂട്ടി -കോസ്മെറ്റിക്സ് മാർക്കറ്റിൽ നൈകയുടെ വിജയം ടാറ്റ ഗ്രൂപ്പിന് പ്രചോദനമായെന്നാണ് കരുതുന്നത്
പാദരക്ഷകൾക്കും അടിവസ്ത്രങ്ങൾക്കുമൊപ്പം സൗന്ദര്യ ഉൽപന്നങ്ങളിലും ഇനി മുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് നോയൽ ടാറ്റ പറഞ്ഞു
റീട്ടെയിൽ സ്റ്റോറുകളുടെ ശൃംഖല പ്രവർത്തിപ്പിക്കുന്ന ടാറ്റ ഗ്രൂപ്പ് യൂണിറ്റായ ട്രെന്റ് ലിമിറ്റഡിന്റെ നോൺ എക്‌സിക്യൂട്ടീവ് ചെയർമാനാണ് നോയൽ ടാറ്റ
ഇൻ-ഹൗസ് കോസ്മെറ്റിക് ബ്രാൻഡുകളുടെ പുതിയ ശ്രേണി നിർമ്മിക്കുന്നത് പരിഗണിക്കുകയാണെന്ന് നോയൽ ടാറ്റ പറഞ്ഞു
നോയൽ ടാറ്റയുടെ അമ്മ സിമോൺ ടാറ്റയാണ് 1953-ൽ രാജ്യത്തെ ആദ്യത്തെ സൗന്ദര്യവർദ്ധക കമ്പനിയായി ലാക്‌മെക്ക് രൂപം നൽകിയത്
1998-ൽ ലാക്‌മെ Unilever കമ്പനിയുടെ പ്രാദേശിക യൂണിറ്റിന് വിറ്റിരുന്നു
30 ബില്യൺ ഡോളറിന്റെ വിപണിയിൽ ബ്യൂട്ടി,ഫുട് വെയർ,അണ്ടർ വെയർ കാറ്റഗറിയിൽ നിന്നുള്ള ട്രെന്റിന്റെ വരുമാനം ഏകദേശം 100 മില്യൺ ഡോളറാണ്
1998-ൽ സ്ഥാപിതമായ ട്രെന്റിന്റെ ഓഹരികൾ 2014 മുതൽ നോയൽ ടാറ്റയുടെ നേതൃത്വത്തിൽ 9 മടങ്ങ് കുതിച്ചുയർന്നിരുന്നു
2025-ഓടെ രാജ്യത്തെ സൗന്ദര്യവർദ്ധക വസ്തുക്കളുടെ വിപണി 20 ബില്യൺ ഡോളർ മൂല്യമുള്ളതായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു
Type above and press Enter to search. Press Esc to cancel.