channeliam.com

പൊതുമേഖല ബാങ്കുകളിലെ സർക്കാർ ഓഹരി കുറയ്ക്കൽ, നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ടെന്ന് സൂചന

സമ്പദ് വ്യവസ്ഥയിലേക്കുള്ള വായ്പാ പ്രവാഹം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പൊതുമേഖലാ ബാങ്കുകളിലെ ഓഹരികള്‍ സര്‍ക്കാര്‍ കുറയ്ക്കുന്നത്

സമ്പദ്‌വ്യവസ്ഥയിലേക്കുള്ള വായ്പാ പ്രവാഹം സുഗമമാക്കി വളർച്ച ത്വരിതപ്പെടുത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത പദ്ധതിയാണ്

പദ്ധതി നടപ്പായാല്‍ പൊതുമേഖലാ ബാങ്കുകളിലെ സര്‍ക്കാര്‍ പ്രതിനിധ്യം ഘട്ടംഘട്ടമായി 51 ശതമാനത്തില്‍നിന്നു 26 ശതമാനത്തിലെത്തിക്കാന്‍ സര്‍ക്കാരിനു കഴിയും

അതേസമയം സ്വകാര്യമേഖലയിലെ വായ്പക്കാരെ നിയന്ത്രിക്കുന്ന കമ്പനി നിയമത്തിലേക്ക് നിയന്ത്രണം നീങ്ങില്ല

പാര്‍ലമെന്റ് അനുമതി തേടാതെ വിദേശനിക്ഷേപകര്‍ക്കു വൻ നിക്ഷേപങ്ങള്‍ നടത്താനുള്ള നിയമ നിര്‍വഹണവും പുരോഗമിക്കുകയാണെന്നാണ്
റിപ്പോർട്ട്

20 ശതമാനം നിക്ഷേപ പരിധി മറികടക്കാന്‍ വിദേശ ഓഹരി ഉടമകളെ അനുവദിക്കുന്നത് നിർദ്ദേശങ്ങളിൽ പെടുന്നു

 ഒറ്റ ഷെയർഹോൾഡറുടെ വോട്ടിംഗ് അവകാശം ഇനി 10% ആയി പരിമിതപ്പെടുത്തില്ലെന്നും നിർദ്ദേശത്തിലുണ്ട്

നിർദ്ദേശങ്ങളി‍ൽ ചർച്ചകൾ തുടരുന്നു, അവ പാർലമെന്റിന് മുമ്പിൽ വയ്ക്കുന്നതിന് മുമ്പ് ക്യാബിനറ്റ് പഠിച്ച് അനുമതി നൽകേണ്ടതുണ്ട്

ധനമന്ത്രായലം വിഷയം സംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com