channeliam.com

വനിതകളിലെ സംരംഭകത്വം വളര്‍ത്താൻ സാമ്പത്തിക പങ്കാളിത്തം അനിവാര്യമാണെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച വുമണ്‍ സ്റ്റാര്‍ട്ടപ്പ് സമ്മിറ്റ് അഭിപ്രായപ്പെട്ടു. വനിതകളിലെ സംരംഭകത്വം വളര്‍ത്തുന്നതിനായിട്ടാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വുമണ്‍ സ്റ്റാര്‍ട്ടപ്പ് സമ്മിറ്റ് മൂന്നാം എഡിഷൻ സംഘടിപ്പിച്ചത്

വനിതകളിലെ സംരംഭകത്വം വളര്‍ത്താൻ സമത്വത്തോടൊപ്പം സാമ്പത്തിക പങ്കാളിത്തവും അനിവാര്യമാണെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച വുമണ്‍ സ്റ്റാര്‍ട്ടപ്പ് സമ്മിറ്റ് അഭിപ്രായപ്പെട്ടു. റൈസ് ടു ഈക്വല്‍-പോസ്റ്റ് പാന്‍ഡമിക് ഇറ എന്ന പ്രമേയത്തില്‍ നടന്ന ചര്‍ച്ചകളിൽ ഇന്ത്യയിലെയും വിദേശത്തെയും സംരംഭക-സാമ്പത്തിക-സാങ്കേതിക മേഖലകളില്‍ പെട്ട നാല്‍പതോളം വിദഗ്ധർ സംസാരിച്ചു.സ്ത്രീകളായതു കൊണ്ട് ഇളവുകള്‍ ലഭിക്കുമെന്ന് ചിന്തിക്കാതെ മികച്ച സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ കഴിയുന്ന സംരഭങ്ങള്‍ മുന്നോട്ടു വയ്ക്കണമെന്ന് പരിപാടി ഉദ്ഘാടനം ചെയത് അഡിഷണൽ സ്കില്‍ അക്വസിഷന്‍ പ്രോഗ്രാം എംഡി ഡോ. ഉഷ ടൈറ്റസ് അഭിപ്രായപ്പെട്ടു.

വുമണ്‍ ഒണ്‍ട്രപ്രണേഴ്സ് നെറ്റ് വര്‍ക്കിംഗ് മീറ്റിൽ ഐശ്വര്യ ഡോംഗ്രേ ഐപിഎസ്, ഷീല കൊച്ചൗസേപ്പ്, സോഷ്യൽ എൻട്രപ്രണർ നിഷ ജോസ്, കെഎസ്യുഎം സിഇഒ ജോൺ എം തോമസ് തുടങ്ങിയ പ്രമുഖര്‍ സംരംഭകരെ അഭിസംബോധന ചെയ്തു. ഡിജിറ്റല്‍ യുഗത്തില്‍ അതിരുകളില്ലാത്ത അവസരങ്ങളാണ് വനിതകള്‍ക്ക് മുന്നിലുള്ളതെന്നും സ്പീക്കേഴ്സ് അഭിപ്രായപ്പെട്ടു.

രണ്ടു ദിവസത്തെ സമ്മിറ്റിൽ വനിതകള്‍ക്ക് മാത്രമായി ഇന്നവേഷന്‍ ചലഞ്ച്, ഇന്‍വസ്റ്റര്‍ കഫെ എന്നിവ ഒരുക്കിയിരുന്നു. ഉച്ചകോടിയോടനുബന്ധിച്ച് നടത്തിയ വനിതാസംരംഭകർക്കുളള ധനസഹായത്തിന് ഒമ്പത് കമ്പനികള്‍ അര്‍ഹരായി. മികച്ച ആശയങ്ങള്‍ക്കും പ്രൊഡക്ട് ഡിസൈനിങ്ങിനുമാണ് അഞ്ച് ലക്ഷം രൂപ വീതം ഗ്രാന്‍റ് നൽകുന്നത്.രാജ്യത്തിന്‍റെ വിവിധ ഭാഗത്തു നിന്നുള്ള വനിത സംരംഭകരുമായി ആശയവിനിമയം നടത്താനും വിദഗ്ധോപദേശം തേടാനുമുള്ള മികച്ച അവസരമാണ് സമ്മിറ്റിലൂടെ സാധ്യമായത്. വനിതകളിലെ സംരംഭകത്വം വളര്‍ത്തുന്നതിനായിട്ടാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വുമണ്‍ സ്റ്റാര്‍ട്ടപ്പ് സമ്മിറ്റ് മൂന്നാം എഡിഷൻ സംഘടിപ്പിച്ചത്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com