കേരളത്തിൽ 20 ലക്ഷം പേർക്ക് തൊഴിൽ സാധ്യത തുറക്കുകയാണ്., കെ -ഡിസ്കും കേരള നോളജ് ഇക്കോണമി മിഷനും ചേർന്ന് 5 വർഷത്തിനുള്ളിൽ 20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോവുകയാണ്. പൈലറ്റ് പദ്ധതിയായി 2022 ജനുവരി മാസത്തിനുള്ളിൽ 10,000 പേർക്കു തൊഴിൽ ലഭ്യമാക്കുകയാണ് ആദ്യ ലക്ഷ്യം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളിലും ഇപ്പോൾ തൊഴിൽമേളകൾ നടത്തുകയാണ്. വിവിധ കാരണങ്ങളാല്‍ കരിയര്‍ ബ്രേക് വന്ന സ്ത്രീകള്‍ക്കായി മൂന്നു മേഖലകളില്‍ പ്രത്യേക ജോബ് ഫെയറുകളും നടത്തുന്നുണ്ട്.
2021 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്ത ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം (DWMS) എന്ന പ്ലാറ്റ്ഫോം വഴിയാണ് അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് അവരുടെ അഭിരുചിക്കും നൈപുണ്യത്തിനും അനുയോജ്യമായ തൊഴിൽ തെരഞ്ഞെടുക്കുന്നതിന് KKEM അവസരമൊരുക്കുന്നത്. നൈപുണ്യവും വൈദഗ്ധ്യവും ഉള്ള തൊഴിലാളികളെയും അവരുടെ സേവനം ആവശ്യമുള്ള തൊഴിൽദാതാക്കളെയും ഒരു കുടക്കീഴിൽ കൊണ്ടു വരികയാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്.
തൊഴിൽ മേളകളിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് ജോബ് റെഡിനെസ്സ്, ഇന്റർവ്യൂ സ്കിൽ എന്നിവ മുൻനിർത്തി മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സൌജന്യ പരിശീലനവും കെ-ഡിസ്ക്കും കുടുംബശ്രീയുടെ സ്കിൽ വിഭാഗവും ചേർന്ന് ഒരുക്കിയിട്ടുണ്ട്. ഐ.ടി.-ഐടിഎസ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ, ഹോസ്പിറ്റാലിറ്റി, ഹെൽത്ത് കെയർ, ബ്യൂട്ടി & വെൽനസ്, എഡ്യൂക്കേഷൻ, റീട്ടെയിൽ കൺസ്ട്രക്ഷൻ ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലെ ഇന്ത്യയിലെയും വിദേശത്തുമുള്ള പ്രമുഖ കമ്പനികളായ ടി.സി.എസ്, ഐ.ബി.എസ്, യു എസ് ടി ഗ്ലോബൽ, ടാറ്റാ, ലെക്സി, നിസാൻ, എസ് ബി ഐ ലൈഫ്, എച്ച്.ഡി.എഫ്.സി, ഐ സി ഐ സി ഐ, തുടങ്ങി നൂറിലധികം പ്രമുഖ കമ്പനികൾ മേളയില്‍ എംപ്ലോയിസിനെ തേടി എത്തുന്നുണ്ട്. ജില്ലാതലത്തിൽ നടക്കുന്ന നേരിട്ടുള്ള ഈ തൊഴിൽമേളയ്ക്കുശേഷം 2022 ജനുവരി അവസാനം ഓണ്‍ലൈനായി നടത്തുന്ന തൊഴില്‍ മേളയില്‍ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി കമ്പനികൾ പങ്കെടുക്കും.
തൊഴിൽ അന്വേഷകർക്ക് knowledgemission.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് 0471 2737881 എന്ന നമ്പരിലും വിളിക്കാം. തൊഴിൽ അന്വേരളത്തിൽ 20 ലക്ഷം പേർക്ക് തൊഴിൽ സാധ്യത തുറക്കുകയാണ്., കെ – ഡിസ്കും കേരള നോളജ് ഇക്കോണമി മിഷനും ചേർന്ന് 5 വർഷത്തിനുള്ളിൽ 20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോവുകയാണ്. പൈലറ്റ് പദ്ധതിയായി 2022 ജനുവരി മാസത്തിനുള്ളിൽ 10,000 പേർക്കു തൊഴിൽ ലഭ്യമാക്കുകയാണ് ആദ്യ ലക്ഷ്യം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളിലും ഇപ്പോൾ തൊഴിൽമേളകൾ നടത്തുകയാണ്. വിവിധ കാരണങ്ങളാല്‍ കരിയര്‍ ബ്രേക് വന്ന സ്ത്രീകള്‍ക്കായി മൂന്നു മേഖലകളില്‍ പ്രത്യേക ജോബ് ഫെയറുകളും നടത്തുന്നുണ്ട്.
2021 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്ത ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം (DWMS) എന്ന പ്ലാറ്റ്ഫോം വഴിയാണ് അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് അവരുടെ അഭിരുചിക്കും നൈപുണ്യത്തിനും അനുയോജ്യമായ തൊഴിൽ തെരഞ്ഞെടുക്കുന്നതിന് KKEM അവസരമൊരുക്കുന്നത്. നൈപുണ്യവും വൈദഗ്ധ്യവും ഉള്ള തൊഴിലാളികളെയും അവരുടെ സേവനം ആവശ്യമുള്ള തൊഴിൽദാതാക്കളെയും ഒരു കുടക്കീഴിൽ കൊണ്ടു വരികയാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്.
തൊഴിൽ മേളകളിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് ജോബ് റെഡിനെസ്സ്, ഇന്റർവ്യൂ സ്കിൽ എന്നിവ മുൻനിർത്തി മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സൌജന്യ പരിശീലനവും കെ-ഡിസ്ക്കും കുടുംബശ്രീയുടെ സ്കിൽ വിഭാഗവും ചേർന്ന് ഒരുക്കിയിട്ടുണ്ട്. ഐ.ടി.-എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ, ഹോസ്പിറ്റാലിറ്റി, ഹെൽത്ത് കെയർ, ബ്യൂട്ടി & വെൽനസ്, എഡ്യൂക്കേഷൻ, റീട്ടെയിൽ കൺസ്ട്രക്ഷൻ ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലെ ഇന്ത്യയിലെയും വിദേശത്തുമുള്ള പ്രമുഖ കമ്പനികളായ ടി.സി.എസ്, ഐ.ബി.എസ്, യു എസ് ടി ഗ്ലോബൽ, ടാറ്റാ, ലെക്സി, നിസാൻ, എസ് ബി ഐ ലൈഫ്, എച്ച്.ഡി.എഫ്.സി, ഐ സി ഐ സി ഐ, തുടങ്ങി നൂറിലധികം പ്രമുഖ കമ്പനികൾ മേളയില്‍ എംപ്ലോയിസിനെ തേടി എത്തുന്നുണ്ട്. ജില്ലാതലത്തിൽ നടക്കുന്ന നേരിട്ടുള്ള ഈ തൊഴിൽമേളയ്ക്കുശേഷം 2022 ജനുവരി അവസാനം ഓണ്‍ലൈനായി നടത്തുന്ന തൊഴില്‍ മേളയില്‍ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി കമ്പനികൾ പങ്കെടുക്കും.
തൊഴിൽ അന്വേഷകർക്ക് knowledgemission.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് 0471 2737881 എന്ന നമ്പരിലും വിളിക്കാം. തൊഴിൽ അന്വേഷകരായവർ ഈ അവസരം പ്രയോജനപ്പെടുത്തുമല്ലോ.ഷകരായവർ ഈ അവസരം പ്രയോജനപ്പെടുത്തുമല്ലോ.