രാജ്യം പദ്ധതിയിടുന്ന മനുഷ്യ ബഹിരാകാശ യാത്രാ പരിപാടികളിൽ ഇന്ത്യൻ സ്പേസ്-ടെക് സ്റ്റാർട്ടപ്പുകൾക്കും അവസരം ലഭിച്ചേക്കും
Humans in Space Policy 2021-രേഖയിൽ ഇന്ത്യൻ ബഹിരാകാശ-ടെക് സ്റ്റാർട്ടപ്പുകളെയും കേന്ദ്രം ഉൾപ്പെടുത്തുമെന്ന് റിപ്പോർട്ട്
2022-ൽ വരുമെന്ന് കരുതുന്ന ബഹിരാകാശ നയത്തിൽ ബഹിരാകാശ ഗതാഗതം, ഹ്യൂമൻ ഇൻ സ്പേസ് പോളിസി, റിമോട്ട് സെൻസിംഗ്, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് എന്നിവയും ഉൾപ്പെടും
സ്വകാര്യ ബഹിരാകാശ മേഖലയുടെ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് പുതിയ നയം അനുകുലമാകുമെന്ന് പ്രതീക്ഷിക്കുന്നു
ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ ദൗത്യം ഗഗൻയാൻ 2023-ൽ വിക്ഷേപിക്കുമെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് പാർലമെന്റിൽ പറഞ്ഞിരുന്നു
2030-ഓടെ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും ജിതേന്ദ്ര സിംഗ് പാർലമെന്റിൽ പറഞ്ഞു
സ്‌കൈറൂട്ട് എയ്‌റോസ്‌പേസ്, അഗ്നികുൽ കോസ്‌മോസ് തുടങ്ങിയ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ സ്വന്തമായി റോക്കറ്റുകൾ നിർമ്മിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്നുണ്ട്
ദിഗന്തര, ബെല്ലാട്രിക്സ് എയ്‌റോസ്‌പേസ്,തത്യ എന്നിവ കേന്ദ്രസർക്കാർ അംഗീകരിച്ച ബഹിരാകാശ ബിസിനസിലെ ചില സ്വകാര്യ സ്ഥാപനങ്ങളാണ്
വിനോദസഞ്ചാരത്തിനോ പര്യവേക്ഷണത്തിനോ മറ്റ് ബഹിരാകാശ അധിഷ്‌ഠിത സേവനങ്ങൾക്കോ എല്ലാം ഭാവിയിൽ സ്പേസ്ടെക് സ്റ്റാർട്ടപ്പുകൾ എത്തിയേക്കാം