ഈ സാമ്പത്തിക വർഷം അവസാനത്തോടെ LIC യുടെ മെഗാ IPO അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്

LIC IPO 2022 ജനുവരി – മാർച്ച് കാലയളവിൽ അവതരിപ്പിക്കുമെന്ന് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ സ്ഥിരീകരിച്ചു

IPO ക്കായുളള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ഡിപാം സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെയും അറിയിച്ചു

ഈ സാമ്പത്തിക വർഷം LIC IPO യ്ക്ക് സാധ്യതയുണ്ടാവില്ലെന്ന തരത്തിൽ മാധ്യമറിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു

മാധ്യമ ഊഹാപോഹങ്ങൾ ശരിയല്ലെന്നും ഈ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ IPO ക്ക് പദ്ധതിയിടുന്നുവെന്നും ഡിപാം സെക്രട്ടറി ട്വീറ്റ് ചെയ്തു

LIC IPO ഇന്ത്യയിലെ ഏറ്റവും വലിയ ഇനിഷ്യൽ പബ്ലിക് ഓഫറിംഗ് ആയി മാറുമെന്ന് പ്രതീക്ഷിക്കുന്നു

LIC IPO യിലൂടെ സർക്കാരിന് ഏകദേശം ഒരു ലക്ഷം കോടി രൂപ നേടാനാകുമെന്നാണ് വിലയിരുത്തൽ

1956 ലെ എൽഐസി ആക്ട് പ്രകാരം രൂപീകരിച്ച LIC പൂർണമായും സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ പ്രമുഖ ലൈഫ് ഇൻഷ്വററാണ്

ഇന്ത്യയ്ക്ക് പുറത്ത് യുകെ, ഫിജി, മൗറീഷ്യസ് എന്നിവിടങ്ങളിലാണ് LIC ക്ക് ശാഖകളുളളത്

സിംഗപ്പൂരിലെ പൂർണ്ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറി, ബഹ്‌റൈൻ, കെനിയ, ശ്രീലങ്ക, നേപ്പാൾ, സൗദി അറേബ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ സംയുക്ത സംരംഭങ്ങളുമുണ്ട്

LIC പെൻഷൻ ഫണ്ട് ലിമിറ്റഡ്, LIC കാർഡ് സർവീസസ് ലിമിറ്റഡ് എന്നിവ ഇന്ത്യയിലെ അനുബന്ധ സ്ഥാപനങ്ങളിൽ ഉൾപ്പെടുന്നു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version