കർണാടകയിലെ വേമഗലിൽ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഹെലികോപ്റ്റർ ഫൈനൽ അസംബ്ലി ലൈനുമായി ടാറ്റ. എയർബസ് എച്ച്125 (Airbus H125) ഹെലികോപ്റ്ററുകൾ നിർമിക്കുന്നതിനായാണ് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (TASL) അസംബ്ലി ലൈൻ സ്ഥാപിക്കുക. ‘മെയ്ഡ് ഇൻ ഇന്ത്യ’ എച്ച്125 ഹെലികോപ്റ്റർ പുതിയ സിവിൽ, പാരാ-പബ്ലിക് മാർക്കറ്റ് സെഗ്‌മെന്റുകൾ വികസിപ്പിക്കാൻ സഹായിക്കുമെന്ന് എയർബസും-ടിഎഎസ്എൽ പ്രതിനിധികൾ അറിയിച്ചു.

H125 Helicopter

ഹിമാലയൻ അതിർത്തികളിൽ ഇന്ത്യൻ സായുധ സേനയുടെ ഭാരം കുറഞ്ഞ മൾട്ടി-റോൾ ഹെലികോപ്റ്ററിന്റെ (Light multi-role helicopter) ആവശ്യകത നിറവേറ്റാനും എച്ച്125 ഉപകാരപ്രദമാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇതിനായി ഉയർന്ന തോതിലുള്ള തദ്ദേശീയ ഘടകങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിച്ച് ഇന്ത്യൻ ഫാക്ടറിയിൽ നിന്ന് എച്ച്125ന്റെ സൈനിക പതിപ്പായ എച്ച്125എം (H125M) നിർമിക്കാനും പദ്ധതിയുണ്ട്. ആദ്യത്തെ ‘മെയ്ഡ് ഇൻ ഇന്ത്യ’ എച്ച്125 ഡെലിവെറി 2027 തുടക്കത്തിൽ പ്രതീക്ഷിക്കുന്നു. ദക്ഷിണേഷ്യൻ മേഖലയിലും ഹെലികോപ്റ്റർ കയറ്റുമതി ചെയ്യും.

ഇന്ത്യ ഹെലികോപ്റ്ററുകളുടെ കാര്യത്തിൽ മികച്ച വിപണിയാണെന്ന് എയർബസ് ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ ജർഗൻ വെസ്റ്റർമിയർ പറഞ്ഞു. ഇന്ത്യയിൽ നിർമിക്കുന്ന ഹെലികോപ്റ്ററുകളിലൂടെ ഈ വിപണി വികസിപ്പിക്കാൻ സഹായിക്കും. ഇതോടൊപ്പം രാഷ്ട്രനിർമാണത്തിന് അത്യാവശ്യ ഉപകരണമായി ഹെലികോപ്റ്ററുകളെ സ്ഥാപിക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എയർബസ്സിന്റെ വിശ്വസ്ത പങ്കാളികളായ ടാറ്റയുമായുള്ള ബന്ധത്തിലേക്ക് പുതിയ അധ്യായം ചേർക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ജർഗൻ കൂട്ടിച്ചേർത്തു.

2027ന്റെ തുടക്കത്തോടെ കമ്പനി ആദ്യത്തെ ‘മെയ്ഡ് ഇൻ ഇന്ത്യ’ യൂണിറ്റുകൾ വിതരണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ടിഎഎസ്എൽ പ്രതിനിധി പറഞ്ഞു. സിവിൽ, പ്രതിരോധ വ്യോമയാന മേഖലയിലെ ഇന്ത്യയുടെ അഭിലാഷങ്ങൾക്കുള്ള സുപ്രധാന ചുവടുവെയ്പ്പിനെയാണ് ഈ സൗകര്യം പ്രതിനിധീകരിക്കുന്നതെന്നും ടാറ്റ പ്രതിനിധി കൂട്ടിച്ചേർത്തു.

tata advanced systems (TASL) will set up india’s first private helicopter FAL in karnataka to manufacture the airbus H125 helicopter by early 2027.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version