ഇന്ത്യയിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങി യുഎസ് ഫാർമസ്യൂട്ടിക്കൽ ഭീമനായ എലി ലില്ലി (Eli Lilly). പ്രാദേശിക മരുന്ന് നിർമ്മാതാക്കളുമായി സഹകരിച്ച് ഉത്പാദനവും വിതരണവും വർധിപ്പിക്കുന്നതിനായി രാജ്യത്ത് 1 ബില്യൺ ഡോളറിലധികം നിക്ഷേപം നടത്താനാണ് കമ്പനി പദ്ധതിയിടുന്നത്.

Eli Lilly India investment

ആഗോളതലത്തിൽ ഉത്പാദന വിപുലീകരണം ശക്തിപ്പെടുത്തുന്നതിനായി വൈദഗ്ധ്യമുള്ള തൊഴിലാളികളെ ഉപയോഗപ്പെടുത്താനാണ് കമ്പനിയുടെ ശ്രമം. ഒബീസിറ്റി, പ്രമേഹം, അൽഷിമേഴ്‌സ്, കാൻസർ, ഓട്ടോഇമ്മ്യൂൺ അവസ്ഥകൾ എന്നിവയ്ക്കുള്ള കമ്പനിയുടെ പ്രധാന മരുന്നുകളുടെ ലഭ്യത വർധിപ്പിക്കുകയാണ് ഈ സഹകരണങ്ങളുടെ ലക്ഷ്യമെന്ന് ലില്ലി ഇന്റർനാഷണലിന്റെ പ്രസിഡന്റ് പാട്രിക് ജോൺസൺ പറഞ്ഞു. ആഗോള ശൃംഖലയിലെ ക്യാപബിലിറ്റി ബിൽഡിങ്ങിനുള്ള പ്രധാന കേന്ദ്രമാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒക്ടോബർ 1 മുതൽ യുഎസ്സിലേക്ക് ഇറക്കുമതി ചെയ്യുന്ന ബ്രാൻഡഡ്, പേറ്റന്റ് മരുന്നുകൾക്ക് ട്രംപ് ഭരണകൂടം 100% താരിഫ് ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് യുഎസ്സിലെ ഉത്പാദന ശേഷി വർധിപ്പിക്കാനുള്ള നീക്കങ്ങൾക്കൊപ്പം ലില്ലിയുടെ ആഗോള-ഇന്ത്യൻ നിക്ഷേപ പദ്ധതികളും ശ്രദ്ധ നേടുന്നത്.

അമിതവണ്ണം കുറയ്ക്കാനും ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനും ഒറ്റ ഗുളിക പരീക്ഷണം വിജയമാണെന്ന് എലി ലില്ലി അടുത്തിടെ അവകാശപ്പെട്ടിരുന്നു. കമ്പനിയുടെ അമിതവണ്ണം കുറയ്ക്കാനും ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനുമുള്ള ‌മൗൻജാരോം ഇൻജക്ഷൻ അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു.

us pharma giant eli lilly plans to invest over $1 billion (approx. Rs. 8800 crore) in india to boost manufacturing and supply of key drugs.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version