channeliam.com

ഇന്ത്യയിൽ സെമി കണ്ടക്ടർ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാൻ പദ്ധതിയുമായി ഇന്റൽ

സെമി കണ്ടക്ടർ റിസർച്ചും ഇന്നവേഷനും പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് യുഎസ് ആസ്ഥാനമായുള്ള ചിപ്‌സെറ്റ് നിർമ്മാതാവിന്റെ പ്രഖ്യാപനം

ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ട്വീറ്റിലൂടെ ഇന്റലിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തു

ദൈനംദിന ജീവിതത്തിൽ ഇലക്ട്രോണിക്‌സ് ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അർദ്ധചാലക ചിപ്പുകൾ ഇലക്ട്രോണിക്‌സിന്റെ നിർണായക ഭാഗമാണെന്നും മന്ത്രി

രാജ്യത്ത് സെമികണ്ടക്ടറിനും ഡിസ്പ്ലേ നിർമ്മാണ ഇക്കോസിസ്റ്റത്തിനും കേന്ദ്രമന്ത്രിസഭ 76,000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിരുന്നു

അർദ്ധചാലകങ്ങൾ, ഡിസ്പ്ലേ നിർമ്മാണം, ഡിസൈൻ എന്നിവയിലെ കമ്പനികൾക്കാണ് പ്രോത്സാഹന പാക്കേജ്

യോഗ്യരായ അപേക്ഷകർക്ക് പദ്ധതി ചെലവിന്റെ 50 ശതമാനം വരെ ധനസഹായം അനുവദിക്കും

ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുള്ള ഹൈടെക് ക്ലസ്റ്ററുകളിൽ കേന്ദ്രം സംസ്ഥാന സർക്കാരുകളുമായി ചേർന്ന് പ്രവർത്തിക്കും

ഹൈടെക് ഉൽപ്പാദനത്തിന്റെ ആഗോള ഹബ്ബായി ഇന്ത്യയെ മാറ്റാനുളള ശ്രമത്തിലാണ് കേന്ദ്രസർക്കാർ

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com