2022-ൽ രാജ്യത്ത് 13 നഗരങ്ങളിൽ ആദ്യമായി 5G സേവനങ്ങൾ ആരംഭിക്കുമെന്ന് റിപ്പോർട്ട്
ഗുരുഗ്രാം, ബെംഗളൂരു, കൊൽക്കത്ത, മുംബൈ, ചണ്ഡീഗഡ്, ഡൽഹി, ജാംനഗർ, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, ലഖ്‌നൗ, പൂനെ, ഗാന്ധി നഗർ എന്നിവയാണത്
എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ എന്നിവ ഈ നഗരങ്ങളിൽ 5G ട്രയൽ നടത്തുന്നുണ്ട്
ഏകദേശം 224 കോടി രൂപ ചെലവ് വരുന്ന പദ്ധതി 2021 ഡിസംബർ 31-നകം പൂർത്തിയാക്കാനാകുമെന്ന് കേന്ദ്രം അറിയിച്ചു
ടെലികോം വകുപ്പിന്റെ ധനസഹായത്തോടെയുള്ള തദ്ദേശീയ 5G ടെസ്റ്റ്ബെഡ് പ്രോജക്റ്റ് അന്തിമ ഘട്ടത്തിലെത്തിയിട്ടുണ്ട്
തദ്ദേശീയമായി IIT ബോംബെ, IITഡൽഹി, IIT ഹൈദരാബാദ്, IITമദ്രാസ്, IIT കാൺപൂർ, IISC ബാംഗ്ലൂർ എന്നിവയും പ്രോജക്ടിന്റെ ഭാഗമാണ്
സൊസൈറ്റി ഫോർ അപ്ലൈഡ് മൈക്രോവേവ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ആൻഡ് റിസർച്ച്, ഇൻ വയർലെസ് ടെക്‌നോളജി എന്നിവയാണ് മറ്റു രണ്ട് ഗവേഷണ സ്ഥാപനങ്ങൾ
രാജ്യത്ത് 6G ടെക്നോളജി ലാൻഡ്സ്കേപ്പ് വികസിപ്പിക്കുന്നതിനുള്ള അടിത്തറ സജ്ജമാക്കുന്നതും കേന്ദ്രസർക്കാർ പദ്ധതിയിലുണ്ട്
6G ടെക്‌നോളജി ഇന്നൊവേഷൻ ഗ്രൂപ്പ് ഇതിനായി ടെലികമ്യൂണിക്കേഷൻ വകുപ്പ് രൂപീകരിച്ചിട്ടുണ്ട്
സർക്കാർ പ്രതിനിധികളും അക്കാദമിക്, വ്യവസായ അസോസിയേഷനുകൾ, ടെലികോം സ്റ്റാൻഡേർഡ് ഡെവലപ്‌മെന്റ് സൊസൈറ്റി ഓഫ് ഇന്ത്യ അംഗങ്ങളും ഗ്രൂപ്പിൽ ഉൾപ്പെടുന്നു