ദക്ഷിണ കൊറിയൻ ഇലക്ട്രോണിക്സ് വമ്പനായ സാംസങ് ട്രൈ ഫോൾഡിംഗ് ഗാലക്‌സി സ്മാർട്ട്‌ഫോൺ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്
സാംസങ് പുതിയ ഫോൾഡബിൾ സ്മാർട്ട്‌ഫോണിന്റെ പേറ്റന്റ് വേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷനിൽ ഫയൽ ചെയ്തുവെന്ന് LetsGoDigital റിപ്പോർട്ട്
ഒരു വലിയ ഡിസ്‌പ്ലേയായി മാറുന്ന മൂന്ന് വ്യത്യസ്ത സ്‌ക്രീനുകൾ ഹാൻഡ്‌സെറ്റിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു
ഡിവൈസിന് അകത്തേക്കും പുറത്തേക്കും മടക്കാവുന്ന രീതിയിൽ Z ഷെയ്പ്പ് നൽകും
S Pen സപ്പോർട്ടും അണ്ടർ ഡിസ്പ്ലേ ക്യാമറയും HDMI കണക്ടറോടെയും എത്തുമെന്നാണ് റിപ്പോർട്ട്
സാംസങിന്റെ നെക്സ്റ്റ് ജനറേഷൻ Fold 4 , 2022 ന്റെ മൂന്നാം ക്വാർട്ടറിൽ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുണ്ട്
ഇന്റേണൽ,എക്സ്റ്റേണൽ സ്‌ക്രീനുകളിൽ പരിഷ്കരിച്ച അണ്ടർ ഡിസ്‌പ്ലേ ക്യാമറയുമായിട്ട് ഈ മോഡൽ അവതരിപ്പിക്കാനാണ് പദ്ധതി
മെച്ചപ്പെട്ട വാട്ടർ-ഡസ്റ്റ് റസിസ്റ്റന്റ് സർട്ടിഫിക്കേഷൻ Fold 4 നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്
