രാജ്യത്തെ കംപ്രസ്ഡ് ബയോഗ്യാസ് മേഖലയുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിലൂടെ ഇന്ത്യയുടെ ഊർജ്ജ ഇറക്കുമതി ചെലവ് വൻതോതിൽ കുറയ്ക്കാൻ സാധിക്കുമെന്ന് ഇവൈ-പാർഥനോൺ (EY-Parthenon), കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി എന്നിവ സംയുക്തമായി പുറത്തിറക്കിയ റിപ്പോർട്ട്. പ്രതിവർഷം 62 മില്യൺ മെട്രിക് ടൺ ബയോഗ്യാസ് ഉത്പാദിപ്പിക്കാൻ ഇന്ത്യക്ക് ശേഷിയുണ്ടെന്നാണ് വിലയിരുത്തൽ. ഇത് രാജ്യത്തിന്റെ 40 മില്യൺ മെട്രിക് ടൺ ദ്രവീകൃത പ്രകൃതിവാതക ഇറക്കുമതിക്ക് പകരമായി ഉപയോഗിക്കാനാകുമെന്നും, ഇതിലൂടെ പ്രതിവർഷം 20.6 ബില്യൺ ഡോളർ ലാഭിക്കാൻ കഴിയുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഈ നേട്ടം കൈവരിക്കുന്നതിനായി സർക്കാർ സബ്സിഡികളെ മാത്രം ആശ്രയിക്കാതെ പ്ലാന്റുകളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുകയും ഗതാഗത ചെലവുകൾ കുറയ്ക്കുകയും വേണമെന്ന് റിപ്പോർട്ട് നിർദ്ദേശിക്കുന്നു. ഗോബർധൻ (GOBARdhan) പദ്ധതിയുടെ സഹായത്തോടെ ബയോഗ്യാസ് പ്ലാന്റുകളെ പ്രധാന പൈപ്പ്ലൈനുകളുമായി ബന്ധിപ്പിക്കുന്നത് ഗതാഗത ചെലവ് കുറയ്ക്കാൻ സഹായിക്കും. കൂടാതെ, അസംസ്കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാൻ ബയോമാസ് ബാങ്കുകൾ സ്ഥാപിക്കണമെന്നും, വാതകത്തിന്റെ സംസ്ഥാന മൂല്യവർധിത നികുതി (വാറ്റ്) ഒഴിവാക്കി നൽകണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു
Scaling up compressed biogas (CBG) production could replace India’s LNG imports and save $20.6 billion annually, according to an EY-Parthenon and CII report.
