റബ്ബർ വിലയിൽ കുത്തനെ ഇടിവ് തുടരുന്നു. പ്രതിസന്ധിയിലായ കർഷകർ ടാപ്പിംഗ് നിർത്തിവെക്കാനൊരുങ്ങുകയാണ്. ഈമാസം കുറഞ്ഞത് കിലോക്ക് 30 രൂപ വരെ കർഷകരെ വീണ്ടും പ്രതിസന്ധിയിലാക്കി. ഈ മാസം ആദ്യം കിലോയ്ക്ക് 300 രൂപയോളം എത്തിയ റബ്ബർ വില ദിവസങ്ങൾക്കകം 30 രൂപയോളം കുറയുകയായിരുന്നു.വില ഇനിയും കുറഞ്ഞാൽ ടാപ്പിങ് നിർത്തിവെക്കാൻ ഒരുങ്ങുകയാണ് കർഷകർ.

ഈ സീസണിൽ റബ്ബറിന് കിലോഗ്രാമിന് 250 രൂപയിലേറെ ലഭിച്ചതോടെ കർഷകരുടെ പ്രതീക്ഷയേറിയിരുന്നു. ഒപ്പം ലാറ്റക്സിന്റെ വിലയും മുൻകാലങ്ങളെ അപേക്ഷിച്ച് കൂടിയിരുന്നു. ഇതോടെ സംസ്ഥാനത്ത ടാപ്പിങ് നടത്താതെ കിടന്നിരുന്ന ഒട്ടേറെ തോട്ടങ്ങളിൽ വീണ്ടും ടാപ്പിംഗ് പുനരാരംഭിച്ചിരുന്നു. കൂടുതൽ ടാപ്പിങ് തൊഴിലാളികളെ ഏർപ്പെടുത്തുകയും, വായ്പയെടുത്തും മറ്റും തോട്ടങ്ങളുടെ പരിപാലനം നടത്തുകയും ചെയ്താ കർഷകരാകട്ടെ എന്നാൽ പ്രതീക്ഷിച്ച വരുമാനം ലഭിക്കുന്നതിനുമുമ്പേ വില താഴ്ന്നതോടെ പ്രതിസന്ധിയിലേക്കായി. തൊഴിലാളികളുടെ കൂലി, വളം, മരുന്ന് തുടങ്ങിയ ചെലവുകൾ വർധിച്ച സാഹചര്യത്തിൽ വിലയിടിവ് ചെറുകിട കർഷകർക്ക് വലിയ ഭാരമാകുകയാണ്.
റബ്ബറിന് കിലോയ്ക്ക് 280 രൂപ അടിസ്ഥാനവില കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ചിരുന്നു. അത് കിലോയ്ക്ക് 300 രൂപയാക്കി നിജപ്പെടുത്തണമെന്നാണ് കർഷകരുടെ ആവശ്യം. വിപണിവില ഉയർന്നുനിന്നപ്പോൾ സർക്കാർ വിലസ്ഥിരതാ ഫണ്ടിലൂടെയുള്ള സബ്സിഡി വിതരണം നിർത്തിവെച്ചത് പുനഃസ്ഥാപിക്കണമെന്നും കർഷകർ ആവശ്യപെടുന്നു.
കർഷകർക്ക് ഇപ്പോഴത്തെ വിലയിടിവ് കാരണം റബർ കൃഷിയിൽ നിന്നുള്ള വരുമാനം കുറഞ്ഞാൽ തോട്ടങ്ങളുടെ പരിപാലനവും ടാപ്പിങ്ങും തുടരാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്ന ആശങ്കയും ശക്തമാണ്. പ്രഖ്യാപിച്ച അടിസ്ഥാനവില കർഷകർക്ക് ലഭ്യമാക്കുകയും വിലസ്ഥിരതാ ഫണ്ട് പുനരുജ്ജീവിപ്പിച്ച് സബ്സിഡി വിതരണം പുനരാരംഭിക്കുകയും ചെയ്തില്ലെങ്കിൽ പുനരാരംഭിച്ച ടാപ്പിംഗ് ഉപേക്ഷിക്കാനുള്ള തീരുമാനം എടുക്കേണ്ടി വരുമെന്ന കണക്കുകൂട്ടലിലാണ് കർഷകർ.
Rubber farmers in Kerala are facing a growing crisis as rubber prices continue to decline sharply, significantly reducing their income. Many farmers are considering suspending tapping operations if prices fall further, fearing they may no longer be able to afford plantation maintenance and labour costs. Farmers are urging the government to ensure the announced minimum support price, revive the Price Stabilisation Fund, and resume subsidy payments. Without timely intervention, many growers may be forced to abandon recently resumed rubber tapping operations, further threatening the sustainability of rubber cultivation.
