വർത്തമാനകാലത്തെ തൊഴിൽ സങ്കൽപ്പം എന്താണ്? വിദ്യാഭ്യാസത്തിനൊപ്പം- മാറിവരുന്ന ടെക്നോളജി സ്ക്കില്ലും, അതാത് തൊഴിൽ മേഖലയിലെ ഡൊമൈൻ നോളജും, ആശയവിനിമയ ശേഷിയും, അപാരമായ ആത്മവിശ്വാസവും, പോസിറ്റീവായ സമീപനവും, ടീം വർക്കും, പുതിയ ആശയങ്ങളോട് പൊരുത്തപെടാനുള്ള വേഗതയുമാകും ഒരു ജോലി കിട്ടാനുള്ള ക്വാളിഫിക്കേഷൻ. ഉയർന്ന ബിരുദമോ, അസാധാരണ ബുദ്ധിയോ, കുടുംബ മഹിമയോ, പാരമ്പര്യത്തിന്റെ മേന്മയോ ഇന്ന് ഒരാൾക്കും ജോലി ഉറപ്പാക്കുന്നില്ല എന്ന് മനസ്സിലാക്കണം. ആ സാഹചര്യത്തിൽ, പഠിച്ചിറങ്ങിയാൽ തൊഴിൽ കിട്ടിക്കൊള്ളണമെന്ന് ഒരു നിർബന്ധവുമില്ല, തൊഴിൽ വാങ്ങിത്തരാൻ ആർക്കും ബാധ്യതയുമില്ല. ഏതാണ്ട് 40 കോടി മാത്രം ജനസംഖ്യയുണ്ടായിരുന്ന 1960-കളിലുമില്ല, 150 കോടിക്ക് മേൽ രാജ്യത്തിന്റെ ജനസംഖ്യ എത്തിയ ഇന്നുമില്ല. 1996-ൽ, അതായത്, 30 വർഷം മുമ്പ്, ലോകബാങ്കിന്റെയും ILO-യുടെയും കണക്കുകൾ പ്രകാരം 7.5% ആയിരുന്നു ഇന്ത്യയിലെ പൊതു തൊഴിലില്ലായ്മ. 2014-ൽ അത് 7.6% ആയിരുന്നു. 2023 മുതൽ ഈ വർഷം വരെ അത് തുടർച്ചയായി 4.2% ആണ്. അതായത് കഴിഞ്ഞ 3-4 പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ പൊതു തൊഴിലില്ലായ്മ നിരക്കിലാണ് ഇന്ത്യ ഇന്നുള്ളത്. കഴിഞ്ഞ 10 വർഷത്തിനിടെ കോടിക്കണക്കിന് ആളുകളാണ് ജനസംഖ്യയിൽ കൂടിയത്. എന്നിട്ടും കൂടുതൽ തൊഴിൽ അവസരങ്ങൾക്കുള്ള സാഹചര്യങ്ങൾ നമുക്ക് സൃഷ്ടിക്കാനായതിനാലാണ്, പത്ത് വർഷം മുമ്പുള്ള ഉയർന്ന നിരക്കുകളിൽ നിന്ന് രാജ്യം മെച്ചപ്പെട്ട സ്ഥിതിയിലേക്ക് വന്നത്. 1991 മുതൽ 2025 വരെയുള്ള 35 വർഷത്തെ ലോകബാങ്ക് ഡാറ്റ പ്രകാരം, രാജ്യത്ത് ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയ കാലഘട്ടമാണിത്.
ഇനി തൊഴിൽ സൃഷ്ടിക്കാൻ ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതാണ് ഭരണഘടന പ്രകാരം ഒരു സർക്കാരിന്റെ ബാധ്യത എങ്കിൽ സ്വതന്ത്ര ഇന്ത്യ കണ്ടിരിക്കുന്ന ഏറ്റവും വലിയ മാറ്റമാണ് കഴിഞ്ഞ ഒരു പതിറ്റാണ്ട് കൊണ്ട് സംഭവിച്ചിരിക്കുന്നത്. അതിൽ പലതും ഏതാണ്ട് 60 വർഷത്തെ മൊത്തം നേട്ടത്തിന്റെ ഇരട്ടിയിലധികമാണ്. ദേശീയപാത, മെട്രോ, വിമാനത്താവളം, തുറമുഖം, ഇലക്ട്രിസിറ്റി, ഗ്രാമീണ കുടിവെള്ളം എന്നിവയുടെ കണക്കുകളൊന്ന് പരിശോധിച്ച് നോക്കണം, അപ്പോഴറിയാം. ദേശീയപാതാ ശൃംഖല എടുത്താൽ കഴിഞ്ഞ പതിറ്റാണ്ടിൽ ഏകദേശം 45% ആണ് വളർച്ച. നാലുവരി അല്ലെങ്കിൽ അതിലധികം വീതിയുള്ള ദേശീയപാതകൾ 2014-ലെ 18,371 കി.മീറ്ററിൽ നിന്ന് 2026-ൽ 45,516 കി.മീറ്ററായി. 2014-ൽ 5 നഗരങ്ങളിലായി വെറും 248 കി.മീ. ദൂരമായിരുന്നു മെട്രോ റെയിലിലെങ്കിൽ 2026 മാർച്ചിൽ അത് 26 നഗരങ്ങളിൽ 1,155 കി.മീ. ആയിരിക്കുന്നു. 12 വർഷം കൊണ്ട്, നാലര ഇരട്ടിയിലധികം. വിമാനത്താവളങ്ങളുടെ എണ്ണം 12 വർഷം മുമ്പ് 74 ആയിരുന്നുവെങ്കിൽ ഇന്ന് അത് 165 ആണ്. തുറമുഖ ശേഷി ഒരു പതിറ്റാണ്ട് മുമ്പ് 156.1 കോടി ടണ്ണായിരുന്നു എങ്കിൽ ഇന്ന് അത് 281.7 കോടി ടണ്ണായി. വർധന 80%. ടാപ്പ് കണക്ഷനുള്ള ഗ്രാമീണ കുടുംബങ്ങൾ കഴിഞ്ഞ 5 വർഷം കൊണ്ട് മാത്രം 12 കോടിയാണ് കൂടിയത്. ഇതിനൊക്കെ തൊഴിലുമായി എന്താണ് ബന്ധം എന്ന് ചോദിക്കാം. ഒരു ഹൈവേ നിർമിക്കുമ്പോൾ നിർമാണ ജോലികൾ ഉണ്ടാകുന്നു. ഹൈവേ ഉപയോഗത്തിൽ വന്നാൽ ഒരു ഭക്ഷ്യസംസ്കരണ യൂണിറ്റിന് ഉൽപ്പന്നം വേഗത്തിൽ വിപണിയിലെത്തിക്കാം. ഒരു തൊഴിലാളിക്ക് സ്വന്തം ഗ്രാമത്തിനു പുറത്തുള്ള സ്ഥാപനത്തിലേക്ക് ദിവസേന പോയിവരാം. തുറമുഖ ശേഷി കൂടുമ്പോൾ കയറ്റുമതിക്കും സംഭരണത്തിനും ലോജിസ്റ്റിക്സിനും സാധ്യത തുറക്കുന്നു. ഇന്ത്യയിലെ ഗ്രാമീണ റോഡുകളെക്കുറിച്ചുള്ള ഒരു പഠനത്തിൽ, പുതിയ റോഡുകൾ വന്നതോടെ ഗ്രാമീണരായ ആളുകൾക്ക് കൃഷിക്കു പുറത്തുള്ള ജോലികളിലേക്ക് മാറാൻ കഴിഞ്ഞതായി ചൂണ്ടിക്കാട്ടുന്നു. കൂടുതൽ വരുമാനവും സ്വാതന്ത്യവുമുള്ള ജീവിതത്തിലേക്കാണ് ഈ അടിസ്ഥാന സൗകര്യങ്ങൾ സാധാരണക്കാരായ മനുഷ്യരെ കൈപിടിക്കുന്നത്.

രാജ്യത്ത് കഴിഞ്ഞ പതിറ്റാണ്ടിലെ നയപരവും ദീർഘവീക്ഷണവുമുള്ള പദ്ധതിലൂടെ തൊഴിൽവളർച്ച ഉണ്ടായതിന് ഇനിയും തെളിവുകൾ വേണോ?
2013–14ൽ ഇന്ത്യയിൽ ഏകദേശം 5 കോടിയോളം സൂക്ഷ്മ ചെറുകിട സംരംഭങ്ങൾ ഉണ്ടായിരുന്നു എന്നാണ് കേന്ദ്ര മന്ത്രാലയത്തിന്റെ കണക്ക്. 2026-ൽ MSME രജിസ്ട്രേഷനുകൾ 10 കോടിയിലധികമാണ്. 2014-ൽ ഇന്ത്യയിൽ പതിനെട്ടിനും – മുപ്പത്തിനാലിനും ഇടയിൽ പ്രായമുള്ള, നൂറുപേരിൽ ഏഴുപേർ ഒരു ബിസിനസ് തുടങ്ങുകയോ പുതിയൊരു ബിസിനസ് നടത്തുകയോ ചെയ്തിരുന്നുവെങ്കിൽ 2025-ലെ സർവേയിൽ അത് നൂറിൽ പതിനഞ്ചുപേരായി. പുതിയ സംരംഭങ്ങൾ, വളരാനുള്ള സാഹചര്യം ഒരുക്കുക മാത്രമല്ല, ഓരോ സംരംഭവും തൊഴിലവസരം സൃഷ്ടിക്കുന്ന എഞ്ചിനുകളായി മാറാൻ സർക്കാർ നൽകിയ സഹായവും കാണാകതിരിക്കാനാകില്ല. സൂക്ഷ്മസംരംഭങ്ങൾക്കുള്ള PMEGP വഴി 2014 മാർച്ച് വരെ ഏകദേശം 5,225 കോടി രൂപയാണ് സബ്സിഡിയായി വിതരണം ചെയ്തിരുന്നതെങ്കിൽ, 2015 മുതൽ 2025 വരെ അതേ പദ്ധതിയിൽ വിതരണം ചെയ്തത് 23,276 കോടി രൂപയാണ്. ഇത് ബാങ്ക് വായ്പയ്ക്കു പുറമേ സർക്കാർ സംരംഭകർക്ക് നൽകിയ സബ്സിഡിയാണെന്ന് ഓർക്കണം.
രാജ്യത്തെ സ്റ്റാർട്ടപ് മൂവ്മെന്റ് തന്നെ ഫെയിലായി എന്നാണ് ചിലരുടെ ആരോപണം. എന്നാൽ കേട്ടോളൂ, 2014-ൽ ഇന്ത്യയിൽ കേവലം 350 സ്റ്റാർട്ടപ്പുകൾ ഉണ്ടായിരുന്നു എന്നാണ് അന്നത്തെ കണക്ക്. 2026-ൽ വിവിധ മേഖലകളിലായി രണ്ടര ലക്ഷത്തിലധികമാണ് സ്റ്റാർട്ടപ്പുകൾ.
ഈ സ്റ്റാർട്ടപ്പുകൾ സൃഷ്ടിച്ച തൊഴിലവസരങ്ങൾ 26 ലക്ഷത്തോളമാണ്. 9000 കോടിയോളം മൂല്യമുള്ള 136 യൂണികോൺ സ്റ്റാർട്ടപ്പുകൾ 10 വർഷം കൊണ്ട് പിറക്കണമെങ്കിൽ അത്, സംരംഭകർക്കും നിക്ഷേപകർക്കും എല്ലാം അസാധാരണമായ ആത്മവിശ്വസം വളർന്നത് കൊണ്ടല്ലേ? ഈ രാജ്യത്തിന്റെ പുരോഗതിയിലും വളർച്ചയിലും വിശ്വാസമുള്ളത് കൊണ്ടല്ലേ.

രാഷ്ട്രീയ സ്ഥിരത, നിയമവാഴ്ച, ബിസിനസ്സ് തുടങ്ങാനുള്ള ഈസിനസ്, സർക്കാർ നയങ്ങളുടെ കാര്യക്ഷമത, പദ്ധതികളുടെ എക്സിക്യൂഷൻ മികവും റിസൾട്ടും, ജനങ്ങളുടെ വിദ്യാഭ്യാസ നിലവാരം, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവ്, ഗവേഷണത്തിനും വികസനത്തിനുമായി ചെലവഴിക്കുന്ന തുക, ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി സൗകര്യം, ടെക്നോളജി ഇന്നവേഷനിലെ മികവ്, എനർജി ലഭ്യത, ഗതാഗത സൗകര്യങ്ങൾ, പരിസ്ഥിതി സുസ്ഥിരത, നിക്ഷേപകർക്ക് ലഭിക്കുന്ന വായ്പാ സൗകര്യങ്ങൾ, വെഞ്ച്വർ ക്യാപിറ്റൽ നിക്ഷേപങ്ങൾ, ട്രേഡ് കോംപറ്റീഷൻ, മാർക്കറ്റിന്റെ വലുപ്പം, വിദഗ്ധരായ ജീവനക്കാരുടെ എണ്ണം, സർവ്വകലാശാലകളും വ്യവസായ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം, വിദേശ സാങ്കേതികവിദ്യകൾ സ്വീകരിക്കാനുള്ള ശേഷി എന്നിങ്ങനെ ഓരോ രാജ്യത്തിന്റേയും ക്രിട്ടിക്കലായ പോയിന്റുകൾ അളക്കുന്ന
വേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷൻ ഇന്ത്യക്ക് ഈ വർഷം നൽകിയിരിക്കുന്ന റാങ്കിംഗ് 38-ആണ്. പത്ത് വർഷം മുമ്പ്, 76-ആം സ്ഥാനത്തായിരുന്നു എന്ന് ഓർക്കണം. 38 രാജ്യങ്ങളെയാണ് ഈ പട്ടികയിൽ, ഒരു പതിറ്റാണ്ട് കൊണ്ട് നമ്മൾ മറികടന്ന്. ഇന്ത്യയെപ്പോലെയുള്ള 36 സമ്പദ്വ്യവസ്ഥകളിൽ ഒന്നാമത് ഇന്ത്യയാണെന്നും ഓർക്കണം. ഡിജിറ്റൽ സൗകര്യം, ഇൻഫ്രാസ്ട്രക്ചർ വികസനം, പരിസ്ഥിതി ഘടകങ്ങൾ എന്നിവയിൽ ഇന്ത്യ ലോകത്തെ ഏറ്റവും ചടുലമായ രാജ്യങ്ങളിലൊന്നായി മാറുകയും ചെയ്തു.

പറയാനുള്ളത് യുവാക്കളോടാണ്. പഠിച്ചിറങ്ങിയാൽ തൊഴിൽ വാങ്ങി നൽകാൻ സംസ്ഥാന സർക്കാരോ കേന്ദ്രസർക്കാരോ ഉണ്ടാകില്ല. അത് നേടേണ്ടത് ഓരോ ഉദ്യോഗാർത്ഥിയുടേയും ഉത്തരവാദിത്വമാണ്. പിന്നെ, തൊഴിൽതേടി ഇന്ത്യ വിടുന്നത് ഇവിടെ തൊഴിലില്ലാത്തതു കൊണ്ടല്ല, അങ്ങനെ പോകുന്നവരുടെ പ്രതീക്ഷയും അവർ സ്വയം തേടുന്നതും വിദേശത്തെ ജോലിയും സാഹചര്യങ്ങളുമായതു കൊണ്ടാണ്. മികച്ച തൊഴിൽ ചെയ്തും, സംരംഭം തുടങ്ങിയും മാന്യമായി ഇവിടെ ജീവിക്കാനാനുള്ള വക ഇന്നുണ്ട്, അതുപോലെ പുറത്ത് പോയി തൊഴിൽ അന്വേഷിക്കാനുള്ള സ്വാതന്ത്ര്യവും. നിങ്ങളുടെ അമ്പീഷന്റെ പരിധി ഏതാണെന്ന് മാത്രം നിങ്ങൾ തിരിച്ചരിഞ്ഞാൽ മതി. നമ്മുടെ കുറവുകൾ നാടിന്റെ കുറവായി ചിത്രീകരിക്കുന്നവർക്ക് രാഷ്ട്രീയ ലക്ഷ്യം ഉണ്ടാകാം. ജീവിതത്തിൽ സ്വയം മുന്നേറണമെന്നുള്ളവർ ആ രാഷ്ട്രീയ ട്രാപ്പിൽ വീഴാതിരുന്നാൽ മതി.കുറവുകൾ മറ്റുള്ളവരുടെ മേൽ കെട്ടിവെക്കുമ്പോഴല്ല, പരിമിതികളിൽ നിന്ന് സ്വയം ഉയരുമ്പോഴാണ് കയ്യടിയും വിശ്വാസ്യതയും കിട്ടുകയുള്ളൂ.
India records its lowest unemployment rate in decades alongside massive infrastructure expansion, startup growth, and rising MSME registrations. (147 characters)
channeliam.com was founded by Nisha Krishnan, a journalist, media entrepreneur, and one of the pioneering voices in India’s digital startup journalism ecosystem. Through Channeliam, she built one of India’s earliest digital media platforms dedicated exclusively to startups, entrepreneurship, innovation, technology, and business transformation, creating a strong bridge between emerging entrepreneurs, investors, industries, and the larger public.
With more than two decades of experience in journalism and media leadership, Nisha Krishnan has consistently used storytelling as a powerful tool for social and economic impact. Her work has not only amplified the voices of startups and innovators from Kerala and across India but has also contributed to shaping public conversations around entrepreneurship, women-led enterprises, and the future economy.
Her contributions received international recognition when she was selected by the United States Department of State for the prestigious International Visitor Leadership Program (IVLP), one of the U.S. government’s premier professional exchange initiatives for global leaders. As part of this engagement, she participated in the Alumni Thematic International Exchange Seminar (TIES) held in Almaty, bringing together international changemakers, policy thinkers, and social impact leaders.
Inspired by the global exposure, policy discussions, and collaborative learning experiences from the international exchange programme, Nisha Krishnan conceptualised and launched “She Power” — a transformative initiative aimed at empowering women entrepreneurs, women in technology, startups, and aspiring women leaders in India.
She Power 1.0 and She Power 2.0 were implemented during 2020 and 2021 with the support of a grant facilitated through the U.S. State Department exchange initiative. Under her leadership, the project evolved into a multi-dimensional empowerment platform featuring workshops, startup mentoring sessions, training programmes, leadership interactions, summits, networking forums, hackathons, and entrepreneurship development activities designed specifically for women.
Through She Power, Nisha Krishnan created meaningful opportunities for women to access knowledge, mentorship, visibility, and entrepreneurial ecosystems at a time when women-led enterprises were navigating major social and economic challenges. The initiative reflected her larger vision of journalism – not merely as reporting but as a catalyst for empowerment, innovation, and inclusive growth.
Today, Nisha Krishnan continues to stand as a respected media founder, journalist, and ecosystem enabler whose work connects storytelling with nation-building, entrepreneurship with social impact, and media with meaningful transformation.
