സ്വകാര്യ ഇക്വിറ്റി- വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകൾ 2021-ൽ ഇന്ത്യൻ കമ്പനികളിൽ 63 ബില്യൺ ഡോളർ നിക്ഷേപം നടത്തി
മുൻ വർഷത്തെ 39.9 ബില്യൺ ഡോളറിനെ അപേക്ഷിച്ച് 57 ശതമാനം വളർച്ചയാണ് ഉണ്ടായത്
മുൻ വർഷത്തെ 913 ഡീലുകളിൽ നിന്ന് 2021-ൽ 1,202 ഡീലുകളിലേക്ക് നിക്ഷേപമെത്തിയെന്ന് ചെന്നൈ ആസ്ഥാനമായ വെഞ്ച്വർ ഇന്റലിജൻസിന്റെ റിപ്പോർട്ട്
23.4 ബില്യൺ ഡോളർ നിക്ഷേപമാണ് രാജ്യത്തെ IT മേഖലയിലേക്ക് എത്തിയത്
2021-ൽ ഉണ്ടായ 44 യൂണികോണുകളിൽ 15 എണ്ണം നാലാം ക്വാർട്ടറിലാണ്
25 ഡീലുകളിൽ നിന്ന് 5 ബില്യൺ ഡോളർ നിക്ഷേപം നാലാം ക്വാർട്ടറിൽ എത്തി
2021- 1 ബില്യൺ ഡോളറോ അതിലധികമോ മൂല്യമുള്ള എട്ട് നിക്ഷേപങ്ങൾക്ക് സാക്ഷ്യം വഹിച്ചുവെന്നും റിപ്പോർട്ട് പറയുന്നു
ഫ്ലിപ് കാർട്ട് പ്രീ-ഐപിഒ റൗണ്ടിൽ നേടിയ 3.6 ബില്യൺ ഡോളർ നിക്ഷേപമാണ് ഇവയിൽ മുന്നിലുളളത്
2021 ലെ ഏറ്റവും വലിയ അഞ്ചാമത്തെ നിക്ഷേപമായിരുന്നു പ്രോസസ് വെഞ്ചേഴ്‌സിന്റെ നേതൃത്വത്തിൽ ബൈജൂസിലെ 1.4 ബില്യൺ ഡോളർ ഫണ്ടിംഗ്
സെക്വോയ ക്യാപിറ്റൽ ഇന്ത്യ 2021-ൽ ഏറ്റവും സജീവമായ നിക്ഷേപകനായിരുന്നു,91 കമ്പനികളിലായി 105 ഇടപാടുകൾ നടത്തി
ടൈഗർ ഗ്ലോബലിന് 47 കമ്പനികളിലായി 60 നിക്ഷേപങ്ങളാണുളളത്
Type above and press Enter to search. Press Esc to cancel.