channeliam.com

NewQuest ക്യാപിറ്റൽ, Premji Invest എന്നിവ നേതൃത്വം നൽകുന്ന ഫണ്ടിംഗ് റൗണ്ടിൽ മലയാളി സ്റ്റാർട്ടപ്പ് iD Fresh Food 507 കോടി രൂപ സമാഹരിച്ചു

പുതിയ ധനസമാഹരണത്തോടെ ആദ്യകാല നിക്ഷേപകരായ Helion Ventures നിക്ഷേപപട്ടികയില്‍നിന്നു പുറത്തുപോയതായി കമ്പനി
വ്യക്തമാക്കി

ഉൽപ്പന്ന നവീകരണത്തിനും ഇന്ത്യ, യുഎഇ, യുഎസ് എന്നിവിടങ്ങളിലെ പ്രധാന വിപണികളിലുടനീളം സാന്നിധ്യം വിപുലീകരിക്കുന്നതിനും ഫണ്ട് വിനിയോഗിക്കും

ആഗോള വിപുലീകരണ പദ്ധതികളുടെ ഭാഗമായി സിംഗപ്പൂർ, മലേഷ്യ, മറ്റ് വിപണികളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു

2005ൽ മലയാളികളായ പിസി മുസ്തഫയും അബ്ദുൾ നാസറും ചേർന്ന് ബെംഗളൂരു ആസ്ഥാനമായി സ്ഥാപിച്ച സ്റ്റാർട്ടപ്പാണ് iD Fresh Food

2014ൽ ഹീലിയോൺ വെഞ്ചേഴ്സിൽ നിന്ന് സീരീസ് എ ഫണ്ടിംഗിൽ 5.2 മില്യണും 2017ൽ പ്രേംജി ഇൻവെസ്റ്റിൽ നിന്ന് 25 മില്യണും നേടിയിരുന്നു

നടപ്പു സാമ്പത്തികവര്‍ഷം 500 കോടി രൂപ വരുമാനം കൈവരിക്കുകയാണ് ലക്ഷ്യം

2021 സാമ്പത്തിക വര്‍ഷത്തില്‍ ഐഡി ഫ്രഷ് ഫുഡ്സ് 294 കോടി രൂപ വരുമാനം നേടിയിരുന്നു

കർണാടകയിൽ 50 കോടി രൂപയോളം നിക്ഷേപിച്ചാണ് കമ്പനി കഴിഞ്ഞ വർഷം ലോകത്തിലെ ഏറ്റവും വലിയ ഇഡ്ഡലി-ദോശ ഫാക്ടറി ആരംഭിച്ചത്

പൂർണ്ണമായും ഓട്ടോമേറ്റഡ് ആയ ഇവിടെ പ്രതിദിനം ഒരു ലക്ഷം കിലോഗ്രാം ബാറ്ററും 3 ലക്ഷം പരോട്ടകളും നിർമിക്കുന്നു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com