channeliam.com

ഇലോൺ മസ്‌കിന്റെ ഇൻറർനെറ്റ് ഫ്രം സ്‌പേസ് സർവീസ് സ്റ്റാർലിങ്ക് ഇന്ത്യൻ വരിക്കാർക്ക് പ്രീ-ബുക്കിംഗ് തുക റീഫണ്ട് ചെയ്യുന്നു

സ്‌പേസ് എക്‌സിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് ഇന്ത്യയിലെ പ്രീ-ബുക്കിംഗ് തുകയായ 99 ഡോളർ ഏകദേശം 7,300 രൂപ റീഫണ്ട് ചെയ്യാൻ തുടങ്ങി

രാജ്യത്ത് പ്രവർത്തിക്കാനുള്ള ലൈസൻസ് നൽകുന്നതുവരെ മുൻകൂർ ഓർഡറുകളിൽ നിന്ന് ലഭിച്ച പണം തിരികെ നൽകാൻ ടെലികോം വകുപ്പ് നിർദ്ദേശിച്ചതായി കമ്പനി അറിയിച്ചു

സർക്കാരിൽ നിന്ന് ഇതുവരെ റെഗുലേറ്ററി ലൈസൻസ് ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി, സേവനം സബ്‌സ്‌ക്രൈബ് ചെയ്യരുതെന്ന് ടെലികോം വകുപ്പ് നിർദ്ദേശിച്ചിരുന്നു

ഇതേതുടർന്ന് കമ്പനി കഴിഞ്ഞ നവംബറിൽ തന്നെ പ്രീ-ഓർഡറുകൾ സ്വീകരിക്കുന്നത് നിർത്തി വച്ചിരുന്നു

2021 ഒക്ടോബർ വരെ 5000-ത്തിലധികം പ്രീ-ബുക്കിംഗ് ലഭിച്ചതായി കമ്പനി നേരത്തെ പറ‍ഞ്ഞിരുന്നു

10 ലോക്‌സഭാ മണ്ഡലങ്ങളിൽ സേവനങ്ങൾ ആരംഭിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ടായിരുന്നു

വളർച്ചാ പദ്ധതികളിൽ ഇന്ത്യയെ ഒരു പ്രധാന വിപണിയായി കണക്കാക്കുന്നതായി ഇലോൺ മസ്ക് വ്യക്തമാക്കിയിരുന്നു

രാജ്യത്ത് സേവനം ആരംഭിക്കുന്നതിന് മുമ്പ് പരിഹരിക്കേണ്ട നിരവധി പ്രശ്‌നങ്ങൾ ഉള്ളതിനാൽ റെഗുലേറ്ററി ലൈസൻസ് ലഭിക്കുന്നതിനുള്ള ടൈംലൈൻ അജ്ഞാതമാണെന്ന് കമ്പനി ഇമെയിലിൽ പറയുന്നു

കഴിഞ്ഞ ഫെബ്രുവരിയിലാണ് സ്റ്റാർലിങ്ക് ലോകമെമ്പാടുമുളള ഉപയോക്താക്കളിൽ നിന്ന് പ്രീ-ഓർഡർ സ്വീകരിച്ചു തുടങ്ങിയത്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com