channeliam.com

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഏഴാമത് സീഡിംഗ് കേരള എയ്ഞ്ജല്‍ നിക്ഷേപക സംഗമം ഫെബ്രുവരിയില്‍ നടക്കും

ഫെബ്രുവരി 2,3 തിയതികളില്‍ കൊച്ചിയിലെ ഗ്രാന്‍റ് ഹയാത്ത് ഹോട്ടലിലാണ് നിക്ഷേപക സംഗമം

എയ്ഞ്ചല്‍ നിക്ഷേപങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിനും സാധിക്കും

തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപകരുമായി സംവദിക്കാനും നിക്ഷേപസാധ്യതകള്‍ ആരായാനും അവസരമുണ്ടാകും

നാഷണല്‍ സ്റ്റാര്‍ട്ടപ്പ് ചലഞ്ചിലൂടെ മൂലധനസമാഹരണവും, മികച്ച സാങ്കേതികവിദ്യകളെക്കുറിച്ച് വിദഗ്ധരില്‍ നിന്നു തന്നെ മനസിലാക്കാനുള്ള അവസരവുമാണ് ലഭിക്കുന്നത്

കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 150 പേര്‍ക്കാണ് പങ്കെടുക്കാനവസരം

100 HNI, 10 മികച്ച നിക്ഷേപക ഫണ്ടുകൾ, 14 ഏയ്ഞ്ചൽ നെറ്റ് വര്‍ക്കുകള്‍, തെരഞ്ഞെടുക്കപ്പെട്ട 30 സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍, 30 കോര്‍പറേറ്റ് ഹൗസ്, തുടങ്ങിയവരാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്

യൂണികോണ്‍ ഇന്ത്യ വെഞ്ച്വേഴ്സ്, ഇന്ത്യന്‍ ഏയ്ഞ്ചൽ നെറ്റ് വര്‍ക്ക്, സീ ഫണ്ട്, സ്പെഷ്യാല്‍ ഇന്‍വസ്റ്റ് എന്നിവയാണ് നിക്ഷേപക പങ്കാളികള്‍

മലബാര്‍ എയ്ഞ്ജല്‍സ്, കേരള എയ്ഞജല്‍ നെറ്റ് വര്‍ക്ക്, സ്മാര്‍ട്ട് സ്പാര്‍ക്സ് എന്നിവയാണ് ഏയ്ഞ്ചൽ പങ്കാളികള്‍

പങ്കെടുക്കുന്നതിനുള്ള അവസരത്തിനായി https://seedingkerala.com/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com