channeliam.com

2030-ഓടെ ഇന്ത്യ ജപ്പാനെ പിന്തള്ളി ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് റിപ്പോർട്ട്

ജർമ്മനിയെയും യുകെയെയും മറികടന്ന് ഇന്ത്യ ലോകത്തിൽ മൂന്നാം സ്ഥാനക്കാരാകുമെന്നും IHS Markit റിപ്പോർട്ട് പറയുന്നു

നിലവിൽ, ലോകത്തിലെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ

യുഎസ്, ചൈന, ജപ്പാൻ, ജർമ്മനി, യുകെ എന്നിവയ്ക്ക് പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം

ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വലിപ്പം നിലവിലുള്ള 2.7 ട്രില്യൺ ഡോളറിൽ നിന്ന് 2030 ഓടെ 8.4 ട്രില്യൺ ഡോളറാകുമെന്ന് IHS Markit പ്രവചിക്കുന്നു

ഇതോടെ ഏഷ്യാ-പസഫിക് മേഖലയിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും

2030 ഓടെ ജർമ്മനി, ഫ്രാൻസ്, യുകെ എന്നീ ഏറ്റവും വലിയ യൂറോപ്യൻ സമ്പദ്‌വ്യവസ്ഥകളേക്കാൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വലുതായിരിക്കും

അടുത്ത ദശകത്തിൽ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഇന്ത്യ തുടരുമെന്ന് റിപ്പോർട്ട് പ്രതീക്ഷിക്കുന്നു

രാജ്യത്തിന്റെ ഉപഭോഗച്ചെലവ് 2020-ലെ 1.5 ട്രില്യൺ ഡോളറിൽ നിന്ന് 2030-ഓടെ 3 ട്രില്യൺ ഡോളറാകുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു

2030 ഓടെ, 1.1 ബില്യൺ ഇന്ത്യക്കാർക്ക് ഇന്റർനെറ്റ് ആക്‌സസ് ഉണ്ടായിരിക്കും

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2022-23 സാമ്പത്തിക വർഷത്തിൽ 6.7% വേഗതയിൽ ശക്തമായി വളരുമെന്ന് പ്രവചിക്കപ്പെടുന്നു

 

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com