ബംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമേകി മെട്രോയുടെ പിങ്ക് ലൈൻ സർവീസിന് തയാറെടുക്കുന്നു. പദ്ധതിയുടെ ആദ്യ ഘട്ടമായ കാളേന അഗ്രഹാര മുതൽ താവരക്കരെ വരെയുള്ള 7.5 കിലോമീറ്റർ എലിവേറ്റഡ് പാതയുടെ ഉദ്ഘാടനം നവംബർ 13-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിക്കും.

പുതിയ പാത പ്രാബല്യത്തിൽ വരുന്നതോടെ ബംഗളൂരു മെട്രോ ശൃംഖലയുടെ ആകെ ദൈർഘ്യം 103.6 കിലോമീറ്ററായി ഉയരുകയും ഡൽഹി കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ മെട്രോ നെറ്റ്വർക്കായി മാറുകയും ചെയ്യും 2014-ൽ വെറും 7 കിലോമീറ്റർ മാത്രമായിരുന്ന മെട്രോ നെറ്റ്വർക്കാണ് 15 ഇരട്ടിയോളം വികസിച്ച് 100 കിലോമീറ്റർ നാഴികക്കല്ല് പിന്നിടുന്നത്. 2027-ഓടെ മെട്രോ ശൃംഖല 170 കിലോമീറ്ററായി വിപുലീകരിക്കുകയാണ് സർക്കാരിന്റെ അടുത്ത ലക്ഷ്യമെന്നും അധികൃതർ അറിയിച്ചു.
Bengaluru Metro expands past 103 km as PM Narendra Modi inaugurates the 7.5 km elevated Pink Line section, making Namma Metro India’s second-largest network.
