channeliam.com

ജമ്മു കശ്മീരിൽ ഭക്ഷ്യ സംസ്കരണ- ലോജിസ്റ്റിക്സ് ഹബ് സ്ഥാപിക്കാൻ ജമ്മു കശ്മീർ സർക്കാരുമായി ലുലുഗ്രൂപ്പ് കരാർ ഒപ്പുവച്ചു

ശ്രീനഗറിൽ ഭക്ഷ്യ സംസ്‌കരണപാർക്കും ലോജിസ്റ്റിക്‌സ് ഹബ് സ്ഥാപിക്കുന്നതിനാണ് കരാർ

പദ്ധതിക്കായി ആദ്യഘട്ടത്തിൽ 200 കോടി രൂപ നിക്ഷേപിക്കാനാണ് ലുലു തയ്യാറെടുക്കുന്നത്

ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെയും ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫ് അലി എം എയുടെയും സാന്നിധ്യത്തിലാണ് കരാർ‌ ഒപ്പിട്ടത്

ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ കരാറിനെ ചരിത്രപരമായ ഉടമ്പടി എന്ന് വിശേഷിപ്പിച്ചു

കരാ‍ർ ജമ്മു കശ്മീർ-ദുബായ് സഹകരണവും ജമ്മു കശ്മീർ-ലുലു ഗ്രൂപ്പ് പങ്കാളിത്തവും കൂടുതൽ വിപുലീകരിക്കുമെന്ന് ലെഫ്റ്റനന്റ് ഗവർണർ പറഞ്ഞു

കഴിഞ്ഞ മാസം ലുലു ഗ്രൂപ്പ് അഹമ്മദാബാദിലും ഉത്തർപ്രദേശിലും നിക്ഷേപം നടത്തുമെന്ന് അറിയിച്ചിരുന്നു

അഹമ്മദാബാദിൽ അത്യാധുനികമായ ഷോപ്പിങ് മാളും നോയിഡയിൽ 500 കോടി രൂപയുടെ ഭക്ഷ്യസംസ്‌കരണ പാർക്കുമാണ് ലക്ഷ്യമിടുന്നത്

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ലുലു ഗ്രൂപ്പിന് 220 ഹൈപ്പർമാർക്കറ്റുകളും നിരവധി ഷോപ്പിങ്ങ് മാളുകളുമാണുള്ളത്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com