ന്യൂയോർക്കിലെ അത്യാഡംബര ഹോട്ടൽ Mandarin Oriental റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് സ്വന്തമാക്കുന്നു
മാൻഹാട്ടനിലെ ഹോട്ടലിന്റെ 73.37% ഓഹരികൾ 98.15 മില്യൺ ഡോളറിന് റിലയൻസ് സ്വന്തമാക്കും
റിലയൻസ് ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ്സ് ലിമിറ്റഡാണ് നിക്ഷേപം നടത്തുന്നത്
കേയ്മെൻ ദ്വീപ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊളംബസ് സെന്റർ കോർപ്പറേഷന്റെ മുഴുവൻ ഇക്വിറ്റി ഓഹരികളും വാങ്ങുമെന്ന് കമ്പനി അറിയിച്ചു
കൊളംബസ് സെന്റർ കോർപ്പറേഷനാണ് ഹോട്ടലിന്റെ 73.37% ഓഹരികളുടെ ഉടമസ്ഥാവകാശം
കമ്പനി സ്വന്തമാകുന്നതോടെ ഹോട്ടലിന്റെ ഉടമസ്ഥാവകാശവും റിലയൻസ് ഇൻഡസ്ട്രീസിനാകും
മറ്റ് ഉടമകളിൽ നിന്ന് ശേഷിക്കുന്ന ഓഹരികൾ വാങ്ങാനും റിലയൻസ് ശ്രമിക്കുന്നുണ്ട്
ഇടപാട് 2022 മാർച്ച് അവസാനത്തോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു
ഈ ആഴ്ച ആദ്യം, റിലയൻസ് ഡെലിവറി കമ്പനിയായ ഡൺസോയുടെ 25.8% ഓഹരി 200 മില്യൺ ഡോളറിന് വാങ്ങിയിരുന്നു
