ചില ചൈനീസ് നിക്ഷേപങ്ങൾക്ക് നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നുവെന്ന് റിപ്പോർട്ട്
6 ബില്യൺ ഡോളറിന്റെ ഇൻവെസ്റ്റ്മെന്റ് പ്രൊപ്പോസൽ ചുവപ്പുനാടയിൽ കുടുങ്ങിയതിനെ തുടർന്നാണ് ഈ നീക്കം പരിഗണിക്കുന്നത്
ചൈനയെ പ്രധാനമായും ലക്ഷ്യമിട്ടുളള നിയമങ്ങൾ നിക്ഷേപത്തിന് തടസ്സം സൃഷ്ടിച്ചിരുന്നു
അതിനാൽ ചില നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളുടെ സൂക്ഷ്മപരിശോധന ലഘൂകരിക്കുന്നത് കേന്ദ്രം പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്
ഇന്ത്യയുമായി അതിർത്തി പങ്കിടുന്നതോ ഈ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരുള്ളതോ ആയ കമ്പനികളുടെ എല്ലാ നിക്ഷേപ നിർദ്ദേശങ്ങളും സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്
നിക്ഷേപകന് 10% ൽ താഴെ ഓഹരി ഉടമസ്ഥാവകാശം മാത്രമുളള സാഹചര്യത്തിൽ അത്തരം നിക്ഷേപ നിർദ്ദേശം പരിഗണിക്കാനാണ് വഴിയൊരുങ്ങുന്നത്
ചൈനയുമായുള്ള അതിർത്തി തർക്കത്തിനിടയിൽ അപകടസാധ്യതകൾ ഒഴിവാക്കുന്നതിനാണ് സർക്കാർ അത്തരം നിക്ഷേപങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്
ചൈന, ഹോങ്കോങ് എന്നിവയുൾപ്പെടെയുള്ള അയൽ രാജ്യങ്ങളിൽ നിന്നുള്ള പ്രൊപ്പോസലുകൾ ഇതോടെ കെട്ടിക്കിടക്കുന്ന അവസ്ഥ വന്നു
നിയന്ത്രണം അനുമതിക്ക് കാലതാമസമുണ്ടാക്കുകയും നിക്ഷേപകർക്ക് കരാർ സങ്കീർണമാക്കുകയും ചെയ്തിരുന്നു
2021 നവംബർ വരെ, 100-ലധികം പ്രൊപ്പോസലുകളാണ് സർക്കാരിന്റെ ക്ലിയറൻസിന് കാത്തിരിക്കുന്നത്
Type above and press Enter to search. Press Esc to cancel.