വോഡഫോൺ ഐഡിയയുടെ ഏറ്റവും വലിയ ഓഹരി ഉടമയായി കേന്ദ്രസർക്കാർ മാറുന്നു

വൻ സാമ്പത്തിക ബാധ്യതയിലായ വോഡഫോൺ ഐഡിയയുടെ മൂന്നിലൊന്ന് ഓഹരികൾ സർക്കാരിന് ലഭിക്കും

AGR കുടിശ്ശികയും സ്പെക്ട്രം തുകയും പലിശയിനത്തിലുളള തുകയും സർക്കാരിന് നൽ‌കാനാവാതെ വന്നതോടെയാണ് വോഡഫോൺ ഐഡിയ ഡയറക്ടർ ബോർഡിന്റെ തീരുമാനം

35.8% ഓഹരികൾ കേന്ദ്രസർക്കാരിന് സ്വന്തമാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

പ്രൊമോട്ടർമാരായ വോഡഫോൺ ഗ്രൂപ്പ് 28.5% ഓഹരികളും ആദിത്യ ബിർള ഗ്രൂപ്പ് 17.5% ഓഹരികളും കൈവശം വയ്ക്കും

നിലവിൽ എക്‌സ്‌ചേഞ്ച് ഫയലിംഗ് അനുസരിച്ച് വോഡഫോൺ ഐഡിയ സർക്കാരിന് നൽകേണ്ട പലിശയുടെ മൊത്തം മൂല്യം 16,000 കോടി രൂപയാണ്

ടെലികോം വകുപ്പ് സെപ്റ്റംബറിൽ പ്രഖ്യാപിച്ച ടെലികോം ദുരിതാശ്വാസ പാക്കേജിൽ നിന്ന് വോഡഫോൺ ഐഡിയയ്ക്കും എയർടെലിനും വിവിധ ഓപ്ഷനുകൾ അവതരിപ്പിച്ചിരുന്നു

സ്‌പെക്‌ട്രം, AGR കുടിശ്ശികകൾക്കുള്ള നാല് വർഷത്തെ മൊറട്ടോറിയം വോഡഫോൺ ഐഡിയ നേരത്തെ തിരഞ്ഞെടുത്തിരുന്നു

2021 മാർച്ച് വരെയുളള കണക്കിൽ വോഡഫോൺ ഐഡിയയുടെ മൊത്തം കടം 1.80 ട്രില്യൺ രൂപയായിരുന്നു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version