ഇന്ത്യയിലെ ഫാസ്റ്റ് ഫുഡ് രംഗത്ത് ശക്തമായ സ്ഥാനം ഉറപ്പിക്കുകയാണ് ക്വിക്ക് സർവീസ് റെസ്റ്റോറന്റ്സ് കമ്പനിയായ ദേവയാനി ഇന്റർനാഷണൽ ലിമിറ്റഡ് (Devyani International). ഇതിന്റെ ഭാഗമായി ബിരിയാണി ബൈ കിലോ, ഗോയില ബട്ടർ ചിക്കൻ തുടങ്ങിയ ബ്രാൻഡുകൾ കൈകാര്യം ചെയ്യുന്ന സ്കൈ ഗേറ്റ് ഹോസ്പിറ്റാലിറ്റിയുടെ (Sky Gate Hospitality) ഓഹരി സ്വന്തമാക്കി മുഴുവൻ നിയന്ത്രണം കരസ്ഥമാക്കിയിരിക്കുയാണ് ദേവയാനി ലിമിറ്റഡ്. ഡെലിവറി-ലീഡ് ഫോർമാറ്റുകളും ബ്രാൻഡ് വിപുലീകരണവും ഉൾപ്പെടുത്തി ദേവയാനി ലിമിറ്റഡിന്റെ വളർച്ച മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണിതെന്ന് കമ്പനി വ്യക്തമാക്കി.

Devyani International Sky Gate Hospitality acquisition

പുതിയ ഏറ്റെടുക്കൽ കമ്പനിക്ക് അന്താരാഷ്ട്ര ക്വിക്ക് സർവീസ് റെസ്റ്റോറന്റ് പങ്കാളിത്തങ്ങൾക്ക് പുറമേ സ്വന്തം പോർട്ട്ഫോളിയോ വികസിപ്പിക്കുന്നതിലും സുപ്രധാനമാകും. ഏകദേശം ₹57.5 കോടി മൂല്യത്തിലുള്ള ഇടപാടിൽ ₹30 കോടി പ്രിഫറൻസ് ഷെയറുകൾ വഴിയാണ്.

1991ൽ സ്ഥാപിതമായ ദേവയാനി ഇന്റർനാഷണൽ ലിമിറ്റഡ് ഇന്ത്യയിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ ചെയിൻ ക്വിക്ക് സർവീസ് റെസ്റ്റോറന്റ് ഓപ്പറേറ്റർമാരിൽ ഒന്നാണ്. 2024ലെ കണക്കനുസരിച്ച്, ഇന്ത്യ, തായ്‌ലൻഡ്, നൈജീരിയ, നേപ്പാൾ എന്നിവിടങ്ങളിലെ 280ലധികം നഗരങ്ങളിൽ 2030 ലധികം സ്റ്റോറുകളാണ് കമ്പനിക്കുള്ളത്. അതേസമയം 2015ൽ സ്ഥാപിതമായ സ്കൈ ഗേറ്റ്, ഭക്ഷണ-പാനീയ മേഖലയിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ₹277 കോടി ഏകീകൃത വരുമാനം നേടിയ കമ്പനിയാണ്. 

Devyani International (DIL) acquires the remaining stake in Sky Gate Hospitality, the owner of Biryani By Kilo and Goila Butter Chicken, for ₹57.5 crore.

Share.

Comments are closed.

Exit mobile version