അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യ ഭേദഗതി വരുത്തിയ പുതിയ വിദേശ നേരിട്ടുള്ള നിക്ഷേപ (FDI) ചട്ടങ്ങൾക്ക് കീഴിൽ ഇതുവരെ 29 നിക്ഷേപ ഇടപാടുകൾ റിപ്പോർട്ട് ചെയ്തതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ആഗസ്റ്റ് 20 വരെയുള്ള കണക്കുകൾ പ്രകാരം 4,895.65 കോടി രൂപയുടെ നിക്ഷേപങ്ങളാണ് ഈ പുതിയ ഇളവുകൾ വഴി രാജ്യത്തേക്ക് എത്തിയിട്ടുള്ളത്.

Revised FDI Rules India

മൗറീഷ്യസ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, ദക്ഷിണ കൊറിയ, ജപ്പാൻ, സിംഗപ്പൂർ, ലക്സംബർഗ്, കേമാൻ ദ്വീപുകൾ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരും കമ്പനികളുമാണ് ഇതിൽ ഉൾപ്പെടുന്നത്. ഇത്തരം രാജ്യങ്ങൾ ഇന്ത്യയുമായി തിർത്തി പങ്കിടുന്നില്ലെങ്കിലും, ആ രാജ്യങ്ങളിലെ ഫണ്ടിംഗ് കമ്പനികൾക്ക് പിന്നിലുള്ള യഥാർത്ഥ ഉടമകൾ (Beneficial Owners) അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ളവരായിരിക്കാം. ഇൻഫർമേഷൻ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), നിർമ്മാണ മേഖല, ഫാർമസ്യൂട്ടിക്കൽസ്, ഡാറ്റാ സെന്ററുകൾ തുടങ്ങിയ സുപ്രധാന മേഖലകളിലേക്കാണ് പ്രധാനമായും ഈ നിക്ഷേപങ്ങൾ എത്തിയിരിക്കുന്നത്.

അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപങ്ങളിൽ 10 ശതമാനം വരെ കൺട്രോൾ ഇല്ലാത്ത ബെനിഫിഷ്യൽ ഓണർഷിപ്പ് ഉള്ളവർക്ക് പ്രത്യേക സർക്കാർ അനുമതിയില്ലാതെ ഓട്ടോമാറ്റിക് റൂട്ടിലൂടെ നിക്ഷേപം നടത്താൻ പുതിയ ഭേദഗതിയിലൂടെ അനുവാദം നൽകിയിരുന്നു. ഈ പരിഷ്കരണം നിക്ഷേപകർക്ക് കൂടുതൽ സുതാര്യത ഉറപ്പാക്കുമെന്നും ഇന്ത്യയിലെ വ്യവസായ അനുകൂല സാഹചര്യം കൂടുതൽ ശക്തിപ്പെടുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

revised FDI rules India, Foreign Direct Investment India, automatic route FDI, land bordering country FDI policy, Press Note 2 2026, foreign investments in India, Commerce Ministry FDI report, Indian economy FDI influx

Share.
Leave A Reply

Exit mobile version