ഭാരത് പെട്രോളിയത്തിന് 12 ബില്യൺ ഡോളർ പ്രൈസ് ടാഗ് നൽകി വേദാന്ത
പൊതു മേഖലയിലുളള റിഫൈനറിയായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ഏറ്റെടുക്കാൻ വേദാന്ത ഗ്രൂപ്പ് തയ്യാറാണെന്ന് ചെയർമാൻ അനിൽ അഗർവാൾ
കമ്പനിയുടെ നിലവിലെ വിപണി മൂലധനം ഏകദേശം 84,827 കോടി രൂപയാണ് ആതായത്11.4 ബില്യൺ ഡോളർ
രാജ്യത്തെ ഏറ്റവും വലിയ ആസ്തി വിൽപ്പയിൽ മാർച്ചിൽ ബിപിസിഎല്ലിന് വേണ്ടിയുള്ള ബിഡ്ഡുകൾ കേന്ദ്രസർക്കാർ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു
ബിപിസിഎല്ലിനെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രത്തിന്റെ പദ്ധതി പ്രാപ്തരായ ലേലക്കാർ എത്താത്തതിനെ തുടർന്ന് മന്ദഗതിയിലായിരുന്നു
ഫോസിൽ ഇന്ധനങ്ങളിൽ വൻ നിക്ഷേപം നടത്തുന്നതിൽ വൻകിട കമ്പനികൾ വിമുഖത കാട്ടിയതും തിരിച്ചടിയായി
ബിപിസിഎല്ലിന്റെ 53% ഓഹരികൾ വിറ്റഴിക്കാനുള്ള തീരുമാനം ഗവൺമെന്റിന് നിർണായകമാണ്
വേദാന്ത ഗ്രൂപ്പിന് പുറമേ, സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളായ Apollo Global Management, I Squared Capital എന്നിവയും BPCL നേടാൻ രംഗത്തുണ്ട്
Type above and press Enter to search. Press Esc to cancel.