channeliam.com

ഇലക്ട്രിക് ബസുകൾക്കായി രാജ്യത്തെ ഏറ്റവും വലിയ ടെൻഡറുമായി കൺവെർജൻസ് എനർജി സർവീസസ് ലിമിറ്റഡ്.

130 ഡബിൾ ഡെക്കറുകൾ ഉൾപ്പെടെ 5,580 ഇലക്ട്രിക് ബസുകൾക്കായിട്ടാണ് 5,500 കോടി രൂപയുടെ ടെൻഡർ.

എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് സിഇഎസ്എൽ.

ആദ്യ ഘട്ടത്തിൽ ബാംഗ്ലൂർ, ഡൽഹി, സൂറത്ത്, ഹൈദരാബാദ്, കൊൽക്കത്ത എന്നിവയാണ് CESL ഗ്രാൻഡ് ചലഞ്ചിന് കീഴിൽ വരുന്ന നഗരങ്ങൾ.

ഈ വർഷം ജൂലൈയോടെ ആദ്യത്തെ ഇ-ബസുകൾ നിരത്തിലിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

വൈകാതെ കൂടുതൽ നഗരങ്ങളിലേക്ക് ഗ്രാൻഡ് ചലഞ്ച് വിപുലീകരിക്കുമെന്ന് CESL അറിയിച്ചു.

ഇ-മൊബിലിറ്റിയിൽ സംസ്ഥാന ഗവൺമെന്റുകൾക്കുള്ള പിന്തുണ വർദ്ധിപ്പിക്കാനും രാജ്യത്ത് ഇലക്ട്രിക് മൊബിലിറ്റിക്ക് അടിസ്ഥാന സൗകര്യം കൂടുതൽ നിർമ്മിക്കാനും CESL ലക്ഷ്യമിടുന്നു.

2050-ഓടെ ഇന്ത്യയെ നെറ്റ് സീറോ രാഷ്ട്രമാക്കുന്നതിനും 2047-ഓടെ ഊർജ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ലക്ഷ്യമിടുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com