India Post Payments ബാങ്കിന്റെ ഉപഭോക്തൃ അടിത്തറ 5 കോടി കടന്നു

മൂന്ന് വർഷത്തിനുളളിൽ രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന Digital Payments ബാങ്കായി IPPB മാറുന്നു

1.36 ലക്ഷം പോസ്റ്റ് ഓഫീസുകളിലൂടെയാണ് അഞ്ച് കോടി Digital അക്കൗണ്ടുകൾ പ്രാവർത്തികമാക്കിയത്

IPPB യുടെ 1.20 ലക്ഷം ഉപഭോക്താക്കൾ ഗ്രാമപ്രദേശങ്ങളിലാണ്

1.47 ലക്ഷം Doorstep Banking Service ഉപയോഗിച്ചു

13-ലധികം ഭാഷകളിൽ Digital Banking സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു

48% Account ഉടമകൾ സ്ത്രീകളും 52% പുരുഷൻമാരുമാണ്

41% Account ഉടമകളും 18 നും 35 നും ഇടയിൽ പ്രായമുള്ളവരാണ്

സ്ത്രീകളുടെ 98% അക്കൗണ്ടുകളും വാതിൽപ്പടി സേവനത്തിലൂടെ തുറക്കുകയും 68% സ്ത്രീകളും DBT ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുകയും ചെയ്തു