Redmi Note 11S ഫെബ്രുവരി 9-ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി
Xiaomi സബ് ബ്രാൻഡായ റെഡ്മി നാല് റിയർ ക്യാമറകളുമായാണ് Redmi Note 11S അവതരിപ്പിക്കുന്നത്
പുതിയ റെഡ്മി ഫോൺ 4G കണക്റ്റിവിറ്റിയോടെ വരുമെന്നും 5G പിന്തുണ ഉണ്ടായിരിക്കില്ലെന്നും ടീസർ സൂചിപ്പിക്കുന്നു
14,000 രൂപയ്ക്ക് താഴെയുളള ബജറ്റ് സ്മാർട്ട്ഫോൺ കാറ്റഗറിയിലായിരിക്കും Redmi Note 11S എത്തുന്നതെന്നാണ് സൂചന
റെഡ്മി നോട്ട് 11 എസിന് 108 മെഗാപിക്സൽ സാംസങ് ഐസോസെൽ HM2 പ്രൈമറി സെൻസറും 8 മെഗാപിക്സൽ സോണി IMX355 സെൻസറും ഉണ്ടെന്നാണ് റിപ്പോർട്ട്
അൾട്രാ വൈഡ് ലെൻസും 2 മെഗാപിക്സൽ ഓംനിവിഷൻ OV2A മാക്രോ ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഉണ്ടെന്നും സൂചനയുണ്ട്
ചൈനയിൽ അവതരിപ്പിച്ച മോഡലുകളിൽ നിന്ന് വിഭിന്നമായി ഗ്ലോബൽ വേരിയന്റുകളിൽ ക്വാൽകോം പ്രോസസേഴ്സ് ആണെന്നാണ് റിപ്പോർട്ട്
മീഡിയാ ടെക് പ്രോസസേഴ്സുമായി റെഡ്മി നോട്ട് 11 സീരീസ് കഴിഞ്ഞ ഒക്ടോബറിൽ ചൈനയിൽ അവതരിപ്പിച്ചിരുന്നു
Type above and press Enter to search. Press Esc to cancel.