channeliam.com

Nyx ഇലക്ട്രിക് സ്കൂട്ടറുകൾ വിന്യസിക്കാൻ ALT മൊബിലിറ്റിയുമായി പങ്കാളിത്തവുമായി ഹീറോ ഇലക്ട്രിക്

ലോജിസ്റ്റിക്സ് ശൃംഖലയിൽ ഹീറോ Nyx

2023-ഓടെ 10,000 ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ വിന്യസിക്കുന്നതിന് ALT മൊബിലിറ്റിയുമായി പങ്കാളിത്തത്തിലേർപ്പെട്ട് ഹീറോ ഇലക്ട്രിക്. ഹീറോ ഇലക്ട്രികിന്റെ ഇരുചക്രവാഹനമായ ഹീറോ നൈക്‌സിനെ ലോജിസ്റ്റിക്സ് ശൃംഖലയിൽ വിന്യസിക്കുന്നതിനാണ് പുതിയ പങ്കാളിത്തം. ലോജിസ്റ്റിക്‌സ് വിപണിക്ക് വേണ്ടി ഇലക്ട്രിക് വാഹനങ്ങൾ വാടകയ്‌ക്കെടുക്കുന്ന പ്ലാറ്റ്‌ഫോമായ ALT മൊബിലിറ്റിയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടതായി ഹീറോ ഇലക്ട്രിക് അറിയിച്ചു. 

സഹകരണത്തിലൂടെ ഇരുകമ്പനികളും ലോജിസ്റ്റിക് അഗ്രഗേറ്റർമാരുമായും ഫ്ലീറ്റ് ഓപ്പറേറ്റർമാരുമായും ചേർന്ന് പ്രവർത്തിച്ച് 2023 ഓടെ 10,000 ഹീറോ Nyx ഇലക്ട്രിക് സ്കൂട്ടറുകൾ വിന്യസിക്കുമെന്ന് ഹീറോ ഇലക്ട്രിക് പ്രസ്താവനയിൽ അറിയിച്ചു. ലോജിസ്റ്റിക്സ് വിപണിയിൽ കാർബൺ രഹിത മൊബിലിറ്റി പ്രാപ്തമാക്കുന്നതിനും ALT മൊബിലിറ്റി വാഗ്ദാനം ചെയ്യുന്ന ലാസ്റ്റ് മൈൽ ഡെലിവറി ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഈ അസോസിയേഷൻ സഹായിക്കുമെന്ന് ഹീറോ ഇലക്ട്രിക് സിഇഒ സോഹിന്ദർ ഗിൽ പറഞ്ഞു. 

മാറുന്ന വിപണി സാഹചര്യവും ഇലക്ട്രിക് വാഹനങ്ങളോടുളള പ്രിയവും വർദ്ധിക്കുന്ന സാഹചര്യത്തിൽ EV അഡോപ്ഷൻ വർധിപ്പിക്കേണ്ടത് നിർണായകമായ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷനിൽ ഇലക്ട്രിക് വാഹനങ്ങൾ

നിരന്തരമായ ലോജിസ്റ്റിക് പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ വാഹനമാണ് ഹീറോ Nyx ഇലക്ട്രിക് സ്കൂട്ടറുകളെന്ന് ഉറപ്പ് വരുത്തിയതായി ALT മൊബിലിറ്റി സിഇഒ ദേവ് അറോറ പറഞ്ഞു.ഹീറോ ഇലക്ട്രിക് ടീമുമായി നിരവധി മാസങ്ങൾ ചെലവഴിച്ചു. വിപുലമായ പരിശോധനകൾ നടത്തിയതിന് ശേഷമാണ് സഹകരണത്തിലേക്ക് എത്തിയത്. പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷനിൽ ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കു ഇരുചക്ര, ത്രീ വീലർ ഇലക്ട്രിക് വാഹനങ്ങൾ ALT മൊബിലിറ്റി വാഗ്ദാനം ചെയ്യുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ ഫിനാൻസിംഗ്, റോഡ് ടാക്സ്, വാഹന ഇൻഷുറൻസ്, ‌ സർവീസ്, സ്പെയർ പാർട്സ് ചെലവുകൾ എന്നിവ സബ്സ്ക്രിപ്ഷനിൽ ഉൾക്കൊള്ളുന്നു.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com