കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഏഞ്ചൽ ഇൻവെസ്റ്റേഴ്സ് മീറ്റായ സീഡിംഗ് കേരളയുടെ ഏഴാമത് എഡിഷൻ ഫെബ്രുവരി 2, 3 തീയതികളിൽ നടക്കും. ഏഞ്ചൽ നിക്ഷേപകരെയും HNI കളെയും പ്രമുഖ നിക്ഷേപകരെയും സ്റ്റാർട്ടപ്പുകളിൽ ഇൻവെസ്റ്റ് ചെയ്യാനായി ആകർഷിക്കുക എന്നതാണ് സീഡിംഗ് കേരളയുടെ ലക്ഷ്യം. സർക്കാർ പ്രതിനിധികൾ, ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിലെ പ്രമുഖ നിക്ഷേപകർ എന്നിവർ സീഡിംഗ് കേരളയിൽ പങ്കെടുക്കും.ഇന്ത്യയിലെ ഏറ്റവും വലിയ എയ്ഞ്ചൽ നിക്ഷേപക സമ്മിറ്റായ സീഡിംഗ് കേരളയിൽ തിരഞ്ഞെടുക്കപ്പെട്ട നൂറ്റമ്പതോളം പ്രതിനിധികളും, 100 എച്ച്എൻഐകൾ, 10 മുൻനിര ഫണ്ടുകളുടെ പ്രതിനിധികൾ, 14 ഏഞ്ചൽ നെറ്റ്‌വർക്കുകൾ, 30 കോർപ്പറേറ്റ് ഹൗസുകൾ, ഫാമിലി ഓഫീസുകൾ, തിരഞ്ഞെടുത്ത മുപ്പതോളം സ്റ്റാർട്ടപ്പ് ഫൗണ്ടേഴ്സ് എന്നിവരും പങ്കെടുക്കും.
മാസ്റ്റർ ക്ലാസുകൾ, ഫയർസൈഡ് ചാറ്റുകൾ എന്നിവ
മാസ്റ്റർ ക്ലാസുകൾ, ഫയർസൈഡ് ചാറ്റുകൾ, കോർപ്പറേറ്റ് റൗണ്ട് ടേബിളുകൾ എന്നിവയ്‌ക്ക് പുറമെ ക്രോസ്-ബോർഡർ എയ്ഞ്ചൽ നിക്ഷേപം, ഐപിഒ പ്രയോജനപ്പെടുത്തൽ തുടങ്ങിയ സെഷനുകൾക്കും സീഡിംഗ് കേരള-2022 വേദിയാകും. മീറ്റിന്റെ ഭാഗമായി ടെക്നോളജി സ്റ്റാർട്ടപ്പുകൾക്കായി ദേശീയ സ്റ്റാർട്ടപ്പ് ചലഞ്ചും സംഘടിപ്പിക്കും.
നേരിട്ടും വെർച്വലായും പങ്കെടുക്കാം
ഫെബ്രുവരി 2 ന് കൊച്ചി ഗ്രാന്റ് ഹയാത്തിലും ഫെബ്രുവരി മൂന്നിന് വെർച്വലുമായാണ് സീഡിംഗ് കേരള നടക്കുന്നത്.രജിസ്ട്രേഷനിലൂടെ മാത്രേമേ പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കൂ. സീഡിംഗ് കേരളയുടെ കഴിഞ്ഞ എഡിഷനുകളിൽ 70 കോടിയിലധികം രൂപയുടെ നിക്ഷേപം സ്റ്റാർട്ടപ്പുകൾ നേടിയിട്ടുണ്ട്. വിപുലമായ നെറ്റ്‌വർക്കിംഗിലൂടെയും നിക്ഷേപ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിലൂടെയും ആശയങ്ങളെ മികച്ച ബിസിനസ്സാക്കി മാറ്റാൻ സീഡിംഗ് കേരള സ്റ്റാർട്ടപ്പുകളെ സഹായിക്കുന്നു.കൂടുതൽ വിവരങ്ങൾക്ക് seedingkerala.com എന്ന വെബ്സൈറ്റ് സന്ദർശിക്കാം.