channeliam.com

 

യുകെയിൽ ഗവേഷണ വികസന കേന്ദ്രം സ്ഥാപിക്കുന്നതിന് പദ്ധതിയുമായി ഒല ഇലക്ട്രിക്

അഡ്വാൻസ്ഡ് എൻജിനീയറിങ്ങിനും വാഹന രൂപകല്പനയ്ക്കുമുള്ള ആഗോള കേന്ദ്രമായി യുകെയിലെ കവൻട്രിയിൽ ഒല ഫ്യൂച്ചർഫൗണ്ടറി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു

അടുത്ത 5 വർഷത്തിനുള്ളിൽ 100 മില്യൺ ഡോളറിലധികം ഗവേഷണ വികസന കേന്ദ്രത്തിനായി Ola നിക്ഷേപിക്കും

ഒല ഫ്യൂച്ചർഫൗണ്ടറി,ബാംഗ്ലൂരിലെ ഒല കാമ്പസ് ആസ്ഥാനമായുള്ള ഡിസൈൻ, എഞ്ചിനീയറിംഗ് ടീമുകളുമായി സമന്വയിപ്പിച്ച് പ്രവർത്തിക്കും

200-ലധികം ഡിസൈനർമാരും ഓട്ടോമോട്ടീവ് എഞ്ചിനീയർമാരും ഒല ഫ്യൂച്ചർഫൗണ്ടറിയുടെ ഭാഗമായിരിക്കും

ഭാവിയിലെ EV കൾ സൃഷ്ടിക്കുന്നതിന് യുകെയിലെ മികച്ച ഓട്ടോമോട്ടീവ് ഡിസൈനും എഞ്ചിനീയറിംഗ് മികവും പ്രയോജനപ്പെടുത്തുമെന്ന് ഒല CEO ഭവിഷ് അഗർവാൾ

ടെക്നോളജി റിസർച്ച് ആൻഡ് ഡെവലപ്‌മെന്റിൽ യുകെയിലെ ലോകോത്തര വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളുമായി ഒല ഫ്യൂച്ചർഫൗണ്ടറി സഹകരിക്കും

ഇരുചക്ര വാഹനങ്ങൾ, ഫോർ വീലർ,മറ്റ് EV ഡിസൈനിംഗിൽ ബാംഗ്ലൂരിലെ ടീമുമായി യോജിച്ച് പ്രവർത്തിക്കുമെന്ന് ഒല ഇലക്ട്രിക് വെഹിക്കിൾ ഡിസൈൻ വൈസ് പ്രസിഡന്റ് വെയ്ൻ ബർഗെസ് പറഞ്ഞു.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com