കഴിഞ്ഞ വർഷം കേരള സ്റ്റാർട്ടപ്പുകൾ നേടിയത് 23522 കോടി ഫണ്ടിംഗ്

മലയാളി ഫൗണ്ടേഴ്സിന്റെ സ്റ്റാർട്ടപ്പുകൾ ഫണ്ടിംഗ് നേടി

പാൻഡമിക് കാലത്തും കേരളത്തിലെ സ്റ്റാർട്ടപ്പുകളും ഇന്ത്യക്ക് പുറത്ത് കേരളീയരായ സ്ഥാപകരുടെ സ്റ്റാർട്ടപ്പുകളും മികച്ച ഫണ്ടിംഗ് നേടിയതായാണ് കേരള സ്റ്റാർട്ടപ്പ് മിഷന്റെ കണക്കുകൾ കാണിക്കുന്നത്. KSUM ട്രാക്കർ പ്രകാരം നേടിയ മൊത്തം ഫണ്ടിംഗ് 2322 കോടി രൂപ അതായത് 309 മില്യൺ ഡോളറാണ്. അതേസമയം 2021-ൽ കേരള ഒറിജിൻ സ്റ്റാർട്ടപ്പുകളുടെ ഫണ്ടിംഗ് 1104 കോടി രൂപ അഥവാ 147 മില്യൺ ഡോളറാണ്. ഇന്ത്യക്ക് പുറത്ത് വിവിധ സ്ഥലങ്ങളിൽ നിന്നുള്ള കേരളീയരായ സ്ഥാപകരുടെ സ്റ്റാർട്ടപ്പുകൾ നേടിയത് 162 മില്യൺ ഡോളർ.

തിരുവനന്തപുരവും ഇൻഡോറും മുന്നിൽ

നിക്ഷേപം സമാഹരിക്കുന്നതിൽ തിരുവനന്തപുരവും ഇൻഡോറും ഇന്ത്യയിലെ പ്രധാന ടയർ-2 നഗരങ്ങളാണെന്ന് റിപ്പോർട്ട്. 2021 അവസാനത്തോടെ തൃശൂർ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലായി 3 ഡീലുകളിലായി മൊത്തം 38 മില്യൺ ഡോളർ ഫണ്ടിംഗ് എത്തിയെന്ന് റിപ്പോർട്ട് പറയുന്നു. ചില പ്രധാന ഫണ്ടിംഗുകൾ ഇവയാണ്.

ഫണ്ടിംഗ് നേടിയ സ്റ്റാർട്ടപ്പുകൾ

അഭിലാഷ് കൃഷ്ണ സ്ഥാപകനായ സ്റ്റാർട്ടപ്പ് കെയർസ്റ്റാക്ക് 166.5 കോടി രൂപ ഫണ്ടിംഗ് നേടി. F Prime ക്യാപിറ്റൽ, Eight Roads, ആക്‌സൽ, ഡെൽറ്റ ഡെന്റൽ ഓഫ് സിഎ, സ്റ്റെഡ്‌വ്യൂ ക്യാപിറ്റൽ എന്നിവയാണ് നിക്ഷേപകർ.

നജീബ് സ്ഥാപകനായ Zaara biotech 77 കോടി രൂപ സമാഹരിച്ചു. യുഎഇയിലെ TCN ഗ്രൂപ്പാണ് നിക്ഷേപകർ. തോംസൺ സ്ഥാപകനായ റാപ്പിഡോറിൽ ഡേവിഡ്സൺസ് ഗ്രൂപ്പ് നിക്ഷേപിച്ചത് 4 കോടി രൂപയാണ്.

ആദിൽ സ്ഥാപിച്ച ക്ലൂഡോട്ട് 40 ലക്ഷം രൂപയാണ് ഫണ്ടിംഗ് നേടിയത്. വൈ കോമ്പിനേറ്റർ, ബിന്നി ബൻസലിന്റെ ഫാമിലി ഓഫീസ്, റയാൻ ഹൂവർ ഉൾപ്പെടെയുളള എയ്ഞ്ചൽ ഇൻവെസ്റ്റേഴ്സിൽ നിന്നായി അർജുൻ സ്ഥാപകനായ സോക്കോ നേടിയത് 10.22 കോടി രൂപയാണ്.

ജെറിൻ ജോസ് സ്ഥാപിച്ച വെർട്ടൈൽ ടെക്നോളജീസ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, ഖത്തർ മെഡ്‌ടെക് കോർപ്പറേഷൻ ചെയർമാൻ ഹസ്സൻ കുഞ്ഞി എം.പി, കണ്ണൂർ എയർപോർട്ട് ഡയറക്ടർ, പ്രവാസി വ്യവസായിയും ഖത്തർ ആസ്ഥാനമായുള്ള സാമൂഹിക പ്രവർത്തകനുമായ കെ.എം. വർഗീസ് എന്നിവരിൽ നിന്നുമാണ് നിക്ഷേപം സമാഹരിച്ചത്. തുക വെളിപ്പെടുത്തിയിട്ടില്ല.

അനൂപ് സ്ഥാപിച്ച പ്രീമാജിക് (വെൽബീയിംഗ് സ്റ്റുഡിയോ) നേടിയത് 2 കോടി രൂപയാണ്. ഷോപ്പ്അപ്പ് & വൂണിക്,സഹസ്ഥാപകൻ,സുജായത്ത് അലി, ട്രൂകോളർ വൈസ് പ്രസിഡന്റ് സോണി ജോയ്,Entri.app,സഹസ്ഥാപകനും സിഇഒയും ആയ മുഹമ്മദ് ഹിസാമുദ്ദീൻ എന്നിവരാണ് നിക്ഷേപകർ.

യുഎസ് ആസ്ഥാനമായുളള മലയാളിയായ അർജുൻ പിളളയുടെ ഇൻസെന്റ് AI എന്ന സ്റ്റാർട്ടപ്പ് സൂം ഇൻഫോ ഏറ്റെടുത്തു.വെളിപ്പെടുത്താത്ത തുകയ്ക്കായിരുന്നു അക്വിസിഷൻ.

അജിത് മോഹൻ കരിമ്പനയുടെ ഫർലെങ്കോ 1000 കോടിയാണ് സമാഹരിച്ചത്. സിന്നിയ ഗ്ലോബൽ ഫണ്ട്, സിഇ-വെഞ്ചേഴ്‌സ്, ലൈറ്റ്‌ബോക്‌സ് വെഞ്ചേഴ്‌സ് എന്നിവയാണ് നിക്ഷേപകർ.

അരുൺ സത്യന്റെ സ്റ്റാർട്ടപ്പ് ഹൈറിയോ 4.88 കോടി രൂപയാണ് സമാഹരിച്ചത്. Calapina ക്യാപിറ്റൽ, വിനോദ് ജോസ്, അനസ്, കാമത്ത്, നാട്ട് നടരാജ് എന്നിവരാണ് നിക്ഷേപകർ.

ഷെരീക് സ്ഥാപകനായ ഫണ്ട്ഫോളിയോ 92 ലക്ഷം രൂപയാണ് ഫണ്ടിംഗ് നേടിയത്. Yകോമ്പിനേറ്റർ ആയിരുന്നു നിക്ഷേപം നടത്തിയത്.

സഞ്ജു സോണിയുടെ Vauld.com 186 കോടി രൂപയാണ് ഫണ്ടിംഗ് നേടിയത്. Valar Ventures ആണ് സീരീസ് എ ഫണ്ടിംഗ് നയിച്ചത്. Pantera Capital, Coinbase Ventures, CMT Digital, Gumi Cryptos, Robert Leshner, Cadenza Capital എന്നിവ ഫണ്ടിംഗിൽ പങ്കെടുത്തു.

കുട്ടികൃഷ്ണൻ സ്ഥാപകനായ Bumberry 3.13 കോടി രൂപ സമാഹരിച്ചു. ചെന്നൈ ഏഞ്ചൽസ്, കേരള എയ്ഞ്ചൽ നെറ്റ്‌വർക്ക് എന്നിവയാണ് നിക്ഷേപകർ.

ഷമീൽ,സുബ്ബറാവു എന്നിവർ സ്ഥാപകരായ ക്ലൂട്രാക്ക് 30 കോടി രൂപ സമാഹരിച്ചു. ഇന്ത്യൻ എയ്ഞ്ചൽ നെറ്റ് വർക്ക് ഫണ്ട്, SEA ഫണ്ട്, യൂണികോൺ, ഇൻവെന്റസ് എന്നിവയാണ് നിക്ഷേപകർ.

ഇയോബിൻ സ്ഥാപിച്ച പെർഫെക്ട് ഫിറ്റ് നേടിയത് 1.5 കോടി രൂപയാണ്. Artha വെഞ്ച്വർ ക്യാപിറ്റൽ, Unicorn, SEA Fund എന്നിവയാണ് നിക്ഷേപകർ.

അനീഷ് അച്യുതൻ സ്ഥാപകനായ ഓപ്പൺ ബാങ്ക് സമാഹരിച്ചത് 750 കോടി രൂപ. ഗൂഗിൾ, ടെമാസെക്, ടൈഗർ ഗ്ലോബൽ, 3One4 ക്യാപിറ്റൽ എന്നിവയായിരുന്നു നിക്ഷേപകർ.

ഷിഹാബ് സ്ഥാപകനായ ഷോപ്ഡോക് ടെലിഫോണിയിൽ നിന്ന് സമാഹരിച്ചത് 10 കോടി രൂപ. മുകേഷ് സ്ഥാപകനായ ബൻസാൻ സ്റ്റുഡിയോസ് Tyke.in-ൽ നിന്നും സമാഹരിച്ച തുക വെളിപ്പെടുത്തിയിട്ടില്ല.

ജ്യോതിസ് കെ എസ് സ്ഥാപകനായ Zappyhire 3.71 കോടി രൂപ സമാഹരിച്ചു. കേരള എയ്ഞ്ചൽ നെറ്റ് വർക്ക്, ഹെഡ്ജ് CMD അലക്സ് കെ. ബാബു, ഷിഹാബ് മുഹമ്മദ് -സർവേ സ്പാരോ, ഈസ്‌റ്റേൺ ചെയർമാൻ നവാസ് മീരാൻ, കിംസ്, MD ഡോ.M.I. സഹദുള്ള, ഇസാഫ് ഫൗണ്ടർ കെ. പോൾ തോമസ് എന്നിവരാണ് നിക്ഷേപകർ.

ടിം മാത്യുവിന്റെ സ്റ്റാർട്ടപ്പ് ഫിൻസാൽ റിസോഴ്സസ് പ്രൈവറ്റ് ലിമിറ്റഡ് 11.15 കോടി രൂപയാണ് ഫണ്ടിംഗ് നേടിയത്. യൂണികോണും SEA ഫണ്ടുമാണ് നിക്ഷേപം നടത്തിയത്.

സമീർ സ്ഥാപിച്ച സ്റ്റാർട്ടപ്പ് HumbleX 25 ലക്ഷമാണ് സമാഹരിച്ചത്. നിക്ഷേപകർ 100X വെഞ്ച്വർ ക്യാപിറ്റൽ. ലിയാ തോമസ് സ്ഥാപിച്ച Hopscotch 22.22 കോടി രൂപ സമാഹരിച്ചു. OSS Capital, Automattic മറ്റ് എയ്ഞ്ചൽ ഇൻവെസ്റ്റേഴ്സ് എന്നിവരിൽ നിന്നായിരുന്നു നിക്ഷേപം.

റോബിൻ സ്ഥാപകനായ ആസ്ട്രെക് ഇന്നവേഷൻസ് ഇന്ത്യൻ എയ്ഞ്ചൽ നെറ്റ് വർക്ക് ഫണ്ടിൽ നിന്നും സമാഹരിച്ചത് 75 ലക്ഷം രൂപ.

അരുൺ സ്ഥാപിച്ച Messengerify ഇന്ത്യൻ എയ്ഞ്ചൽ നെറ്റ് വർക്ക് ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ സമാഹരിച്ചു.

പ്രഞ്ജൽ മേത്തയുടെ Ubifly നേടിയത് 37.5 കോടി രൂപയാണ്. സ്പെഷ്യൽ ഇൻവെസ്റ്റ് ഫണ്ട്, മിസെലിയോ, നേവൽ രവികാന്ത്, 3one4, UTEC, Anicut, Redstart Labs(infoedge), പ്രശാന്ത് പിട്ടി, ചിന്താ വെഞ്ചേഴ്സ്, Java Capital, Firstcheque.VC എന്നിവയാണ് നിക്ഷേപം നടത്തിയത്.

പ്രദീപ് പി എസ് സ്ഥാപിച്ച ഫാർമേഴ്‌സ് ഫ്രഷ് സോൺ, ബംഗ്ലാദേശി സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രൊഫ. മുഹമ്മദ് യൂനുസിന്‍റെ സംഘടനയായ
Yunus Social Business Fund -ൽ നിന്നും ഫണ്ട് സമാഹരിച്ചു. തുക വെളിപ്പെടുത്തിയിട്ടില്ല.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version