രാജ്യത്തിന്റെ വ്യോമാതിർത്തി ശേഷി വർധിപ്പിക്കാൻ വമ്പൻ നീക്കവുമായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI). ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ എയർ നാവിഗേഷൻ സേവനങ്ങളുടെ ആധുനികവൽക്കരണം ആരംഭിച്ചിരിക്കുകയാണ് എഎഐ. 2029ഓടെ 65 എയർ ട്രാഫിക് കൺട്രോൾ ടവറുകൾ നവീകരിക്കുകയോ നിർമിക്കുകയോ ചെയ്യുന്ന പദ്ധതിക്കായി ₹15,000–17,000 കോടി രൂപയുടെ നിക്ഷേപമാണ് കണക്കാക്കപ്പെടുന്നത്.

ചിലവിന്റെ ഏകദേശം 60% സിവിൽ ജോലികൾക്കും 40% സാങ്കേതികവിദ്യയ്ക്കുമായി ഉപയോഗിക്കും. നാവിഗേറ്റ് ചെയ്യാൻ മതിയായ വ്യോമാതിർത്തി ഇല്ലാത്തത് ഇന്ത്യയുടെ വ്യോമയാന വളർച്ചയ്ക്ക് ഏറ്റവും വലിയ തടസ്സമായി മാറുന്ന സാഹതര്യത്തിലാണ് ഇത്തരമൊരു നീക്കമെന്ന് മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎൻബിസി-ടിവി 18 റിപ്പോർട്ട് ചെയ്യുന്നു.

വ്യത്യസ്ത വലുപ്പത്തിലുള്ള വിമാനത്താവളങ്ങളിലുടനീളം ഉപകരണങ്ങൾ, ഓട്ടോമേഷൻ, നടപടിക്രമങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിലൂടെ ആ തടസ്സം ലഘൂകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 65 വിമാനങ്ങൾ ഉൾക്കൊള്ളുന്ന പദ്ധതി 2029ഓടെ പൂർത്തിയാക്കുകയാണ് ലക്ഷ്യംമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു

The Airport Authority of India (AAI) is launching its largest-ever modernization drive with a ₹15,000–17,000 Cr investment to upgrade or build 65 Air Traffic Control (ATC) towers by 2029, aiming to enhance air navigation services and relieve airspace constraints hindering aviation growth in India.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version