ആഗോള രാഷ്ട്രീയ സംഘർഷങ്ങൾ ശക്തമാകുന്തോറും പ്രതിരോധ മേഖല ലോകത്ത് ഏറ്റവും ആവശ്യകത കൂടിയ ഒന്നായി മാറുകയാണ്. ഈ ഗ്ലോബൽ മത്സരത്തിൽ പ്രധാന പങ്കാളിയാണ് ഇന്ത്യയും. അതിലുപരി, ഇന്ത്യ കണ്ണുവെക്കുന്ന ഏറ്റവും സുപ്രധാന പ്രതിരോധ മാർഗങ്ങളിൽ ഒന്നാണ് അഞ്ചാം തലമുറ യുദ്ധവിമാനം — ഇന്ത്യയുടെ ഈ തിരഞ്ഞെടുപ്പാകട്ടെ അമേരിക്കയും റഷ്യയും തമ്മിലുള്ള പുതിയ മത്സരത്തിന് അരങ്ങൊരുക്കുന്ന തരത്തിലാണ്.

ഇന്ത്യക്കായി രണ്ട് പ്രധാന പ്രതിരോധ ശക്തികളും അവരുടെ അഞ്ചാംതലമുറ യുദ്ധവിമാനങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. നേരത്തെ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയെ നിർണായകമായ എഫ്-35 യുദ്ധവിമാന പദ്ധതിയിൽ ഉൾപ്പെടുത്താൻ നിർദേശിച്ചിരുന്നു. എന്നാൽ ഏറ്റവും ഒടുവിൽ റഷ്യ നൽകിയ നിർദേശം ഇന്ത്യയുടെ യുദ്ധവിമാന സാധ്യതകളെ പൂർണമായും പുതുക്കിയെഴുതുന്ന തരത്തിലാണ്.

റഷ്യയുടെ ഓഫറിൽ ഏറ്റവും ശ്രദ്ധേയമായത് സമ്പൂർണ സാങ്കേതിക കൈമാറ്റത്തിന് തയാറാണെന്ന പ്രസ്താവനയാണ്. അവരുടെ അഞ്ചാംതലമുറ സ്റ്റെൽത്ത് യുദ്ധവിമാനമായ Su-57ന്റെ പരിമിതികളില്ലാത്ത സാങ്കേതിക കൈമാറ്റവും യഥാർത്ഥ ഹാർഡ്‌വെയറും പാക്കേജിന്റെ ഭാഗമാകുമെന്ന് മോസ്‌കോ വ്യക്തമാക്കിയിട്ടുണ്ട്. ഓഫർ പ്രകാരം, JSC Rosoboronexport ആരംഭ ഘട്ടത്തിൽ റഷ്യയിൽ നിർമിച്ച Su-57E യുദ്ധവിമാനങ്ങൾ ഇന്ത്യയ്ക്ക് നൽകും. രണ്ടാംഘട്ടത്തിൽ, പൂർണമായും ഇന്ത്യയിൽ തന്നെ യുദ്ധവിമാനങ്ങൾ നിർമിക്കാനുള്ള സംവിധാനവും അതിനാവശ്യമായ സാങ്കേതിക കൈമാറ്റവും ഒരുക്കും.

ഈ പാക്കേജിൽ സ്റ്റെൽത്ത് മെറ്റീരിയലുകൾ, സെൻസറുകൾ, ഏവിയോണിക്സ്, എൻജിനുകൾ, മറ്റ് നിർണായക ഘടകങ്ങൾ എന്നിവയുടെ തദ്ദേശ നിർമാണം സാധ്യമാകുന്ന സമഗ്ര സംവിധാനം ഇന്ത്യയിൽ സ്ഥാപിക്കുക എന്നതും ഉൾപ്പെടുന്നു. അമേരിക്കയുടെ എഫ്-35യും റഷ്യയുടെ Su-57യും തമ്മിലുള്ള മത്സരം, ഇന്ത്യയുടെ അടുത്ത യുദ്ധവിമാന തിരഞ്ഞെടുപ്പ് നിർണയിക്കുന്നതിൽ നിർണായകമാകും.

India’s choice for a 5th-gen fighter jet pits the US F-35 against Russia’s Su-57. Russia’s offer of complete technology transfer for the Su-57 has intensified the competition, giving India a compelling new option.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version