ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനുമിടയിലുള്ള എയർ കാർഗോ സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് വ്യക്തമാക്കി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. അഫ്ഗാനിസ്ഥാന്റെ താലിബാൻ വ്യാപാര മന്ത്രി അൽ-ഹാജ് നൂറുദ്ദീൻ അസീസി ന്യൂഡൽഹിയിൽ നടത്തിയ സന്ദർശന വേളയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കാബൂൾ-ഡൽഹി സെക്ടറിലും കാബൂൾ-അമൃത്‌സർ റൂട്ടുകളിലും എയർ ഫ്രൈറ്റ് കോറിഡോർ സജീവമാക്കിയിട്ടുണ്ടെന്നും ഈ സെക്ടറുകളിൽ കാർഗോ വിമാനങ്ങൾ ഉടൻ ആരംഭിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇത് കണക്റ്റിവിറ്റി ഗണ്യമായി വർധിപ്പിക്കും. ഇന്ത്യയുടെ വ്യാപാര, വാണിജ്യ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും ഇതിലൂടെ സാധിക്കുമെന്നും പ്രതിനിധി കൂട്ടിച്ചേർത്തു
India’s Ministry of External Affairs confirmed that air cargo services between India and Afghanistan, reactivating the air freight corridor on the Kabul-Delhi and Kabul-Amritsar routes, will commence soon, boosting connectivity and trade.
