channeliam.com

കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ഡ്രോൺ ആസ് എ സർവീസ്-ഡ്രോൺ ശക്തി പദ്ധതി വളർന്ന് വരുന്ന മേഖലയ്ക്ക് മികച്ച പിന്തുണയാകുമെന്ന് വിലയിരുത്തൽ

ഡ്രോണുകളുടെ ഉപയോഗവും സേവനവും സുഗമമാക്കുന്നതിന് ഡ്രോൺ ശക്തി പദ്ധതി പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു

ഡ്രോൺ ശക്തി പദ്ധതിയിൽ സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം നൽകുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു

എല്ലാ സംസ്ഥാനങ്ങളിലും തിരഞ്ഞെടുത്ത IITകളിൽ, DRaaS പദ്ധതിയിൽ നൈപുണ്യത്തിന് ആവശ്യമായ കോഴ്സുകൾ ആരംഭിക്കുമെന്നും ധനമന്ത്രി പറഞ്ഞിരുന്നു

കർഷകരെ സഹായിക്കുന്നതിന് കീടനാശിനികളും പോഷകങ്ങളും തളിക്കുന്നതിനും വിളകൾ വിലയിരുത്തുന്നതിനും ഡ്രോണുകളുടെ ഉപയോഗം കേന്ദ്ര ബജറ്റ് നിർദ്ദേശിക്കുന്നു

ഡ്രോൺ-ആസ്-എ-സർവീസ് മോഡൽ ഇന്ത്യയിലെ ഡ്രോൺ വ്യവസായത്തെ ഏകീകരിക്കാനും നിർമ്മാതാക്കളെയും സേവന ദാതാക്കളെയും സഹകരിക്കാനും പ്രോത്സാഹിപ്പിക്കും

5-10 വർഷത്തിനുള്ളിൽ രാജ്യത്ത് വിവിധ മേഖലകളിലുടനീളം ഡ്രോൺ അഡോപ്ഷൻ DRaaS വേഗത്തിലാക്കുമെന്ന് ഡ്രോൺ ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് സ്മിത് ഷാ പറഞ്ഞു

ഡ്രോണുകൾ വിതരണം ചെയ്യുന്നതിന് കഴിഞ്ഞ ജനുവരിയിൽ ഇന്ത്യൻ ആർമിയുമായി ഐഡിയഫോർജ് 20 മില്യൺ ഡോളറിന്റെ കരാർ ഒപ്പിട്ടിരുന്നു

നിരീക്ഷണത്തിനായി സൈന്യവും പോലീസും ഡ്രോൺ ഉപയോഗിക്കുന്നുണ്ടെങ്കിലും വിവിധ മേഖലകളിൽ ഡ്രോൺ ഉപയോഗം വർദ്ധിക്കാൻ ബജറ്റ് വഴിതെളിക്കുമെന്നാണ് പ്രതീക്ഷ

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com