ഇനിഷ്യൽ പബ്ലിക് ഓഫറിംഗിന് ഒരുങ്ങുന്ന LIC യുടെ എംബഡഡ് വാല്യു 5 ട്രില്യൺ രൂപയിലധികമായിരിക്കുമെന്ന് റിപ്പോർട്ട്
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ എംബഡഡ് വാല്യു 66.8 ബില്യൺ ഡോളറിൽ അധികമാകുമെന്ന് വിവിധ റിപ്പോർട്ടുകൾ പറയുന്നു
എംബഡഡ് വാല്യു 5 ട്രില്യൺ രൂപയിൽ കൂടുതലാകുമെന്നും എന്റർപ്രൈസ് മൂല്യം അതിന്റെ ഗുണിതങ്ങളായിരിക്കുമെന്നും DIPAM സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ സൂചന നൽകി
ആദ്യറൗണ്ടിൽ സർക്കാർ വിറ്റഴിക്കുന്ന ഓഹരി എത്രയെന്ന് പ്രതികരിക്കാൻ DIPAM സെക്രട്ടറി തയ്യാറായില്ല
മാർക്കറ്റ് വാല്യുവേഷൻ രൂപീകരിക്കുന്നതിലും എത്ര തുക സമാഹരിക്കാനാകുമെന്നതു നിർണയിക്കുന്നതിലും എംബഡഡ് വാല്യു നിർണായകമാണ്
ഇനിഷ്യൽ പബ്ലിക് ഓഫറിംഗിലെ ഓഹരി വിറ്റഴിക്കലിലൂടെ 12 ബില്യൺ ഡോളർ സമാഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ
സർക്കാരിന്റെ ഓഹരി വിറ്റഴിക്കൽ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ധനക്കമ്മി നിയന്ത്രിക്കുന്നതിന് സഹായിക്കുന്നതിന് ഇത് നിർണായകമാകും
ഇന്ത്യയിലെ ലൈഫ് ഇൻഷുറൻസ് വിപണിയുടെ ഭൂരിഭാഗവും കയ്യാളുന്നത് എൽഐസിയാണ്
നിലവിലെ പദ്ധതി അനുസരിച്ച് സർക്കാരിന്റെ കൈവശമുളള ഭൂരിപക്ഷ ഓഹരികളും നിലനിർത്താനാണ് സാധ്യത
Type above and press Enter to search. Press Esc to cancel.