ടെക്നോളജി ഫോക്കസ് ചെയ്ത Budget, Mathew Joseph, FreshToHome
ടെക്നോളജി അനിവാര്യമാണെന്ന് തെളിയിക്കുന്നതാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റെന്ന് ഫ്രഷ് ടു ഹോം കോഫൗണ്ടർ മാത്യു ജോസഫ് .അടിസ്ഥാന സൗകര്യവികസനം മുതൽ ടെക്നോളജിയെ ആശ്രയിച്ചേ പറ്റൂ എന്നൊരു ഫീലിംഗ് ഈ രാജ്യത്തിന് കൊടുക്കാൻ ബജ്ഡറ്റിനായിട്ടുണ്ട്.
ഇത്തവണത്തെ കേന്ദ്ര ബജറ്റ് പ്രതീക്ഷാജനകമാണെന്ന് ഫ്രഷ് ടു ഹോം കോഫൗണ്ടർ മാത്യു ജോസഫ് . കാരണം ടെക്നോളജി നമ്മുടെ രാജ്യത്തേക്ക് കടന്നുവരേണ്ടതിൽ, അതായത് അടിസ്ഥാന സൗകര്യം മുതൽ അടിസ്ഥാനത്ത തട്ട് മുതൽ ടെക്നോളജി ഉണ്ടെങ്കിലേ ഇനി വളരൂ എന്നത് ഇന്ത്യൻ ഗവൺമെന്റ് പോലും തിരിച്ചറിയപ്പെട്ട ഒരു ബഡ്ജറ്റായിട്ടാണ് ഫീൽ ചെയ്തത്. ഇതിനകത്തെ സാമ്പത്തിക കാര്യങ്ങളിലേക്കല്ല പോകുന്നത്. അടിസ്ഥാന സൗകര്യവികസനം മുതൽ ടെക്നോളജിയെ ആശ്രയിച്ചേ പറ്റൂ എന്നൊരു ഫീലിംഗ് ഈ രാജ്യത്തിന് കൊടുക്കാൻ ബജ്ഡറ്റിനായിട്ടുണ്ട്.
ടെക്നോളജി മാറ്റിയ മീൻകച്ചവടം
ഞാൻ ആദ്യമായി ഈ മീൻകച്ചവടത്തിലേക്ക് ടെക്നോളജി കൊണ്ടുവന്നപ്പോൾ ഉണ്ടായ ഒരു മാറ്റമുണ്ട്. അതുപോലെ ആയിരിക്കാം നമ്മുടെ രാജ്യത്തിന്റെ ഓരോ മേഖലകളിലും ടെക്നോളജി കടന്നു വരുമ്പോൾ ഇനിയുണ്ടാകാൻ പോകുന്നത്. അത്തരമൊരു മാറ്റത്തിന് വേണ്ടി ഈ ബഡ്ജറ്റിൽ ഒത്തിരി നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്.
കാർഷികമേഖലക്കും ഗുണം ചെയ്യും
സ്റ്റാർട്ടപ്പുകളെ കുറിച്ച് പറഞ്ഞാൽ നമ്മുടെ രാജ്യത്തുണ്ടാകുന്ന 75% സ്റ്റാർട്ടപ്പുകളും IT ബേസ്ഡ് സ്റ്റാർട്ടപ്പുകളാണ്. അഗ്രികൾച്ചർ ബേസ്ഡ് ആയിട്ടുളള സ്റ്റാർട്ടപ്പുകൾ വളരെ കുറവാണ്. പക്ഷേ ഈ ബഡ്ജറ്റിൽ അത്തരം സ്റ്റാർട്ടപ്പുകൾക്ക് ഊന്നൽ നൽകിയിട്ടുണ്ട്. അത്തരം സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേകം പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ദാറ്റ് മീൻസ് നമ്മുടെ നാട്ടിൽ വളർന്ന് വരാവുന്ന ഒരു സാധനമാണ് അഗ്രികൾച്ചർ സെക്ടർ. വരേണ്ട ഒന്നാണ്. അങ്ങനെയുളള അഗ്രികൾച്ചർ സെക്ടറിലേക്ക് സ്റ്റാർട്ടപ്പുകൾ കടന്നുവരുമ്പോൾ ഉണ്ടാകുന്ന വ്യത്യാസം എന്ന് പറഞ്ഞാൽ ടെക്നോളജി കൂടെ ആ കൂട്ടത്തിൽ കടന്നു വരും. അപ്പോൾ നമ്മുടെ അഗ്രികൾച്ചർ സെക്ടറിലേക്ക് ടെക്നോളജി കടന്നു വരുമ്പോഴുളള മാറ്റം ഞാനും നിങ്ങളും പ്രതീക്ഷിക്കുന്നതിന് അപ്പുറത്താണ്.