ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് സമ്മേളനമായ Huddle Global സമ്മിറ്റ് മൂന്നാം എഡിഷൻ ഫെബ്രുവരി 19,20 തീയതികളിൽ നടക്കും

കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന വെർച്വൽ സമ്മിററ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും,വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കും

ആഗോളതലത്തിൽ അറിയപ്പെടുന്ന സ്റ്റാർട്ടപ്പ് സ്ഥാപകർ,മെന്റർമാർ, നിക്ഷേപകർ, വ്യവസായ പ്രമുഖർ, സർക്കാർ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും

സംരംഭക സാധ്യതകൾ പരിചയപ്പെടുത്തുകയും സ്റ്റാർട്ടപ്പുകൾക്ക് വളരാനാവശ്യമായ സാങ്കേതിക-സാമ്പത്തിക പിന്തുണ ഉറപ്പാക്കുകയുമാണ് ലക്ഷ്യം

വിവിധ ആഗോള കോർപ്പറേറ്റ് സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പ് പ്രൊമോഷൻ ഫോറങ്ങൾ, സ്റ്റാർട്ടപ്പുകളെ സഹായിക്കുന്ന പൊതു, സ്വകാര്യ ഏജൻസികൾ എന്നിവ KSUM-മായി സഹകരിക്കും

പങ്കെടുക്കുന്ന സ്റ്റാർട്ടപ്പുകൾക്കു മെന്ററിംഗും തിരഞ്ഞെടുത്ത പ്രോഡക്ട് ഡെമോകളും പ്രോഡക്ട് ലോഞ്ചുകളും ഇവന്റിൽ ഉണ്ടാകും

ബ്ലോക്ക്‌ചെയിൻ സ്റ്റാർട്ടപ്പ് ആശയങ്ങൾ കണ്ടെത്തുന്നതിനായി ബ്ലോക്ക്ചെയിൻ ഇന്നൊവേഷൻ ചലഞ്ചും നടത്തും

ബ്ലോക്ക് ചെയിനിലെ നൂതന ഇന്നവേഷനുകളും ബിസിനസ് ആപ്ലിക്കേഷനുകളും സമ്മിറ്റിൽ അവതരിപ്പിക്കപ്പെടും

മികച്ച ബ്ലോക്ക്ചെയിൻ സ്റ്റാർട്ടപ്പ് ആശയങ്ങൾക്ക് 2 ലക്ഷം രൂപയുടെ ഐഡിയ ഗ്രാന്റ് അനുവദിക്കും

ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ പിന്തുടരുന്ന ഏതൊരു വിദ്യാർത്ഥിക്കും ഇന്നൊവേറ്റർക്കും സ്റ്റാർട്ടപ്പിനും ഈ ചലഞ്ചിന് അപേക്ഷിക്കാം

കേരളത്തിലെ ഐടി പാർക്കുകളുമായി സഹകരിച്ചാണ് സ്റ്റാർട്ടപ്പ് മിഷൻ ബ്ലോക്ക്ചെയിൻ ഇന്നൊവേഷൻ ചലഞ്ച് സംഘടിപ്പിക്കുന്നത്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version