2021-ൽ ലോകത്തിലെ യുണികോണുകളുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയെന്ന് Hurun റിപ്പോർട്ട്
യൂണികോണുകളുടെ എണ്ണത്തിൽ യുഎസിനും ചൈനയ്ക്കും പിന്നിൽ മൂന്നാമതെത്തിയ ഇന്ത്യ യുകെയെ മറികടന്നു
54 യൂണികോണുകളാണ് ഇന്ത്യയിലെ ഔദ്യോഗിക കണക്ക്
ഇന്ത്യയിൽ നിന്നുള്ള ഏറ്റവും വിജയകരമായ യൂണികോൺ 21 ബില്യൺ ഡോളർ മൂല്യമുള്ള എഡ്‌ടെക് വമ്പൻ ബൈജൂസാണ്,ആഗോളതലത്തിൽ ബൈജൂസ് 15-ാം സ്ഥാനത്താണ്
12 ബില്യൺ ഡോളർ മൂല്യമുള്ള Adtech യൂണികോൺ InMobi പട്ടികയിൽ രണ്ടാം സ്ഥാനത്താണ്
9.5 ബില്യൺ ഡോളർ മൂല്യമുള്ള OYO, 7.5 ബില്യൺ ഡോളറുമായി Razorpay, 7 ബില്യൺ ഡോളറുമായി Ola എന്നിവ ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തി
Byju’s, InMobi, OYO, Razorpay, Ola എന്നിവ ലോകത്തിലെ ഏറ്റവും മികച്ച 100 യൂണികോണുകളിൽ ഇടം നേടിയിട്ടുണ്ട്
2021-ൽ സ്ഥാപിതമായ ഇൻവെസ്റ്റ്‌മെന്റ് യൂണികോൺ Mensa Brands ആണ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ യൂണികോൺ
ആഗോള റാങ്കിംഗിൽ 350 ബില്യൺ ഡോളർ മൂല്യമുള്ള ബൈറ്റ്ഡാൻസ് പട്ടികയിൽ ഒന്നാമതാണ്
150 ബില്യൺ ഡോളറുമായി ആന്റ് ഗ്രൂപ്പ്, 100 ബില്യൺ ഡോളറുമായി സ്‌പേസ് എക്‌സ് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ
ലോകമെമ്പാടുമുളള യൂണികോൺ നിക്ഷേപകരിൽ സെക്വോയ മുന്നിലെത്തി സോഫ്റ്റ് ബാങ്കിനെ പിന്തള്ളി ടൈഗർ ഫണ്ട് രണ്ടാം സ്ഥാനത്തെത്തി
ഏറ്റവും കൂടുതൽ യൂണികോണുകളുള്ള രാജ്യങ്ങൾ കൂടുതൽ ചലനാത്മകമായ സമ്പദ്‌വ്യവസ്ഥയെ സൂചിപ്പിക്കുന്നുവെന്ന് ഹുറൂൺ റിപ്പോർട്ട് പറയുന്നു
Type above and press Enter to search. Press Esc to cancel.