channeliam.com
India വിരുദ്ധ വ്യാജവാർത്തകൾ: 60-ലധികം Social Media അക്കൗണ്ടുകൾ Block ചെയ്തു

ഇന്ത്യാ വിരുദ്ധ വ്യാജവാർത്തകൾ പ്രചരിപ്പിച്ചുവെന്നാരോപിച്ച് 60-ലധികം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് കേന്ദ്ര സർക്കാർ

രണ്ട് മാസത്തിനിടെ യൂട്യൂബ് ചാനലുകളും ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളും ഉൾപ്പെടെ 60 ലധികം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തതായി സർക്കാർ അറിയിച്ചു

അഭിപ്രായ സ്വാതന്ത്ര്യത്തിലും ആവിഷ്‌കാര സ്വാതന്ത്ര്യത്തിലും സർക്കാരിന് വളരെയധികം ആശങ്കയുണ്ടെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് സഹമന്ത്രി എൽ മുരുകൻ പറഞ്ഞു

യൂട്യൂബ് ചാനലുകൾ പാകിസ്ഥാൻ സ്പോൺസർ ചെയ്തതാണെന്നും മന്ത്രി പറഞ്ഞു

പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ കീഴിലുളള ഫാക്ട് ചെക്ക് യൂണിറ്റ് വ്യാജ വാർത്തകൾ പരിശോധിക്കുന്നുണ്ട്

പത്രങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജവാർത്തകളിലെ നടപടിയിൽ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ മാനദണ്ഡങ്ങൾ പാലിക്കപ്പെടണമെന്ന് മന്ത്രി പറഞ്ഞു

മാധ്യമപ്രവർത്തകർ എത്തിക്‌സ് കോഡ് പാലിക്കണം. പ്രസ് കൗൺസിൽ ആക്‌ട് സെക്ഷൻ 14 പ്രകാരമുള്ള നിയമം പാലിക്കാത്ത ഇടങ്ങളിലെല്ലാം നടപടിയെടുക്കണം

35 യൂട്യൂബ് വാർത്താ ചാനലുകളും രണ്ട് വെബ്‌സൈറ്റുകളും ബ്ലോക്ക് ചെയ്യാൻ ജനുവരി 21ന് മന്ത്രാലയം ഉത്തരവിട്ടിരുന്നു

രണ്ട് ട്വിറ്റർ അക്കൗണ്ടുകൾ, രണ്ട് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ, ഒരു ഫേസ്ബുക്ക് അക്കൗണ്ട് എന്നിവയും ബ്ലോക്ക് ചെയ്തു

ഡിസംബറിലും 20 യൂട്യൂബ് ചാനലുകളും രണ്ട് വെബ്‌സൈറ്റുകളും ബ്ലോക്ക് ചെയ്‌തതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു

 

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com